കാഞ്ഞിരപ്പളളി: മേരീക്വീൻസ് മിഷൻ ആശുപത്രി മെഡിക്കൽ ഗ്യാസ്ട്രോ എൻട്രോളജി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സൗജന്യ കരൾ രോഗ നിർണ്ണയ ക്യാമ്പ് 2025 ജനുവരി 16 വ്യാഴാഴ്ച്ച നടക്കും. ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് സൗജന്യ ഫൈബ്രോ സ്കാനിംഗ് സൗകര്യം ലഭ്യമാണ്. ആദ്യം ബുക്ക് ചെയ്യുന്ന 100 പേർക്ക് മാത്രമാണ് ക്യാമ്പിൽ പങ്കെടുക്കാൻ അവസരം. ക്യാമ്പിന് മെഡിക്കൽ ഗ്യാസ്ട്രോ എൻട്രോളജി വിഭാഗത്തിലെ ഡോ. അനീഷ് ഫിലിപ്പ് മേൽനോട്ടം വഹിക്കും. മുൻകൂർ ബുക്കിംഗ് സൗകര്യത്തിനായി 9188228226 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
കാഞ്ഞിരപ്പള്ളി: മേരീക്വീൻസ് മിഷൻ ആശുപത്രിയിലെ ഫാർമസി വിഭാഗത്തിൽ നിലവിൽ ഉള്ളതും, വരും മാസങ്ങളിൽ ഉണ്ടാകാൻ സാധ്യതയുമുള്ള ഒഴിവുകളിലേക്കുള്ള നേരിട്ടുള്ള ഇന്റർവ്യൂ നാളെ (23 ഓഗസ്റ്റ് 2024, വെള്ളിയാഴ്ച്ച) രാവിലെ 10 മണിക്ക് ആശുപത്രിയിലെ ഹ്യൂമൻ റിസോഴ്സ് വിഭാഗത്തിൽ നടക്കുന്നതാണ്. കുറഞ്ഞത് ഒരു വർഷത്തെയെങ്കിലും പ്രവർത്തിപരിചയമുള്ള ഫാർമസി ഡിപ്ലോമ / ബിരുദ യോഗ്യത (ഡി..ഫാം, ബി.ഫാം, എം..ഫാം) ഉള്ളവർക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 9400865181 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
കാഞ്ഞിരപ്പള്ളി: വാഹനാപകടത്തിൽ പരുക്കേറ്റ യുവാവിന് 2.30 കോടി രൂപ നഷ്ടപരിഹാരം അനുവദിച്ച് പാലാ മോട്ടർ ആക്സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണൽ ഉത്തരവായി. ബെംഗളൂരുവിലെ പേപ്പർകാറ്റ് കമ്പനിയിൽ വിഷ്വൽ മീഡിയ മാനേജരായി ജോലി ചെയ്തിരുന്ന പുത്തൂർ സ്വദേശി കല്ലുതുണ്ടിൽ വീട്ടിൽ സ്റ്റെവിൻസൺ ഐസക് ഷാജിക്കാണു നഷ്ടപരിഹാരത്തുക അനുവദിച്ച് ട്രൈബ്യൂണൽ ജഡ്ജി കെ.പി.പ്രദീപ് ഉത്തരവിട്ടത്. 2017 ജൂൺ 15ന് ജോലി ആവശ്യത്തിനായി ബെംഗളൂരുവിൽ നിന്നു ഹൈദരാബാദിലേക്ക് പരസ്യ ചിത്രീകരണത്തിനായി യാത്ര ചെയ്തിരുന്ന വാൻ എൻഎച്ച് 44 ൽ കർണൂൽ പൊലീസ് സ്റ്റേഷൻ Read More…