ഈരാറ്റുപേട്ട: സർക്കാർ ആശുപത്രികളെ തകർക്കാനുള്ള പ്രതിപക്ഷനീക്കം ചെറുത്തു തോൽപ്പിക്കുക എന്ന മുദ്രാവാക്യം ഉയർത്തി എൽഡിഎഫ് പൂഞ്ഞാർ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ജനകീയ കൂട്ടായ്മ സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം എ എ റഹീം എംപി ഉദ്ഘാടനം ചെയ്തു. സിപിഐ മണ്ഡലം സെക്രട്ടറിപി എസ് സുനിൽ അധ്യക്ഷനായി.
എൽഡിഎഫ് കൺവിനർ പ്രൊ.ലോപ്പസ് മാത്യു,സിപിഐഎം ജില്ലാ കമ്മിറ്റി അംഗങ്ങളായ ജോയ് ജോർജ്, രമ മോഹൻ,സിപിഐഎം ഏരിയ സെക്രട്ടറി ടിഎസ് സിജു, സിപിഐ ജില്ലാ എക്‌സിക്യൂട്ടീവ് അംഗം ബാബു കെ ജോർജ്,സിപിഐ ജില്ലാ കമ്മിറ്റി അംഗം എംജി ശേഖരൻ, എൽഡിഎഫ് മണ്ഡലം കൺവീനർ സാജൻ കുന്നത്ത്,
ഐ എൻ ഏല് ജില്ലാ പ്രസിഡൻ്റ് റഫീഖ് പട്ടരു പറമ്പിൽ,കേരള കോൺഗ്രസ് ജില്ലാ ട്രഷറർ വി ജെ മാത്തുക്കുട്ടി, നവാസ്, പി എ ഷെമീർ എന്നിവർ സംസാരിച്ചു.
എൽഡിഎഫ് പൂഞ്ഞാർ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ജനകീയ കൂട്ടായ്മ സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം എ എ റഹീം എംപി ഉദ്ഘാടനം ചെയ്തു.