കുറവിലങ്ങാട് :നാലുവർഷ ബിരുദ പ്രോഗ്രാമിൽ അഡ്മിഷൻ നേടിയ വിദ്യാർത്ഥികൾക്കുള്ള ഓറിയൻ്റേഷൻ പ്രോഗ്രാം എം.ജി.യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് മെമ്പർ ശ്രീ. ബിജു പുഷ്പൻ ഉദ്ഘാടനം ചെയ്തു.
പുതിയ ബിരുദപദ്ധതി വിഭാവനം ചെയ്യുന്ന സാധ്യതകളെയും അന്തർവൈജ്ഞാനിക അവസരങ്ങളെയും അദ്ദേഹം പരിചയപ്പെടുത്തി. വിജ്ഞാനവിസ്ഫോടനത്തിൻ്റെ പുതിയകാലത്തിനൊപ്പം മുന്നേറുവാനുതകുന്ന പഠനസമീപനം സ്വീകരിക്കണമെന്ന് അദ്ദേഹം വിദ്യാർത്ഥികളെ ഉദ്ബോധിപ്പിച്ചു.
ഒരു പ്രത്യേക മേജർ തിരഞ്ഞെടുക്കുന്ന വിദ്യാർത്ഥി തൻ്റെ അഭിരുചിക്കിണങ്ങുന്ന, തൊഴിൽ സാധ്യതകൾ ധാരാളമുള്ള മൈനർ, എ ഇ സി, എം ഡി സി കോഴ്സുകൾ തിരഞ്ഞെടുക്കേണ്ടതിൻ്റെ ആവശ്യകതയും അദ്ദേഹം ഊന്നിപ്പറഞ്ഞു.
പ്രിൻസിപ്പൽ പ്രൊഫ. ഡോ.സുനിൽ സി.മാത്യു, പ്രോഗ്രാം കോ ഓർഡിനേറ്റർ ഡോ. ടീന സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു.