കുന്നോന്നി : എസ്.എൻ.ഡി.പി യോഗം 5950-ാം നമ്പർ കുന്നോന്നി ശ്രീനാരായണ ഗുരുദേവക്ഷേത്രത്തിലെ മേട ചതയ മഹോത്സവത്തിൻ്റെ നോട്ടീസ് മീനച്ചിൽ യൂണിയൻ കൺവീനർ എം.ആർ ഉല്ലാസ് ക്ഷേത്രം മേൽശാന്തി അജേഷ് ശാന്തിക്ക് നൽകി പ്രകാശനം ചെയ്തു.
എപ്രിൽ 23, 24 രണ്ട് ദിവസങ്ങളായി നടക്കുന്ന മഹോത്സവത്തിൽ വിശേഷാൽ ക്ഷേത്ര ചടങ്ങുകൾ, താലപ്പൊലി ഘോഷയാത്ര, മയൂര രാധ മാധവ നൃത്തം, കലാസന്ധ്യ, കരോക്ക ഗാനമേള, സമ്മേളനവും നടക്കും. ശാഖാ ഓഫീസിൽ നടന്ന നോട്ടീസ് പ്രകാശന ചടങ്ങ് മീനച്ചിൽ യൂണിയൻ കൺവീനർ എം.ആർ ഉല്ലാസ് ഉദ്ഘാടനം ചെയ്തു.

ശാഖാ വൈസ് പ്രസിഡൻ്റ് എ.ആർ മോഹനൻ അമ്പഴത്തിനാൽകുന്നേൽ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സെക്രട്ടറി ഷിബിൻ എം.ആർ, പൂഞ്ഞാർ തെക്കേക്കര ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ബീന മധുമോൻ, നിഷ സാനു, എസ്.എൻ.ഡി.പി യോഗം 108-ാം നമ്പർ പൂഞ്ഞാർ യൂത്ത് മൂവ്മെൻ്റ് കൺവീനർ സുനോജ് ചിലമ്പൻകുന്നേൽ, ജോയിൻ്റ് കൺവീനർ രാഹുൽ രാജ് പുളിയ്ക്കൽ എന്നിവർ പ്രസംഗിച്ചു.