മൃതസംസ്കാര ശുശ്രുഷകൾ (20-05-2024) തിങ്കളാഴ്ച രാവിലെ 9.30 ന് സ്വഭവനത്തിൽ ആരംഭിച്ച് അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളി . സെമിത്തേരിയിൽ സംസ്കരിക്കുന്നതുമാണ്.
കേരള കോൺഗ്രസ് ജോസഫ് വിഭാഗം നേതാവ് അഡ്വ.പ്രിൻസ് ലൂക്കോസ് അന്തരിച്ചു. 53 വയസ്സായിരുന്നു. ജോസഫ് വിഭാഗത്തിൻ്റെ ഉന്നതാധികാരസമിതി അംഗമായിരുന്നു. വേളാങ്കണ്ണിയിൽ നിന്നും കോട്ടയത്തേയ്ക്കുള്ള യാത്രയ്ക്കിടെ ട്രെയിനിൽ വെച്ചാണ് ഹൃദയാഘാതം ഉണ്ടായത്. ഉടൻ തന്നെ തെങ്കാശിയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 2021 ൽ മന്ത്രി വി.എൻ വാസവനെതിരെ ഏറ്റുമാനൂർ നിയോജക മണ്ഡലത്തിൽ സ്ഥാനാർഥിയായി മത്സരിച്ചിരുന്നു. കേരള കോൺഗ്രസ് സ്ഥാപക നേതാവായിരുന്ന ഒ.വി ലൂക്കോസിന്റെ മകനാണ് പ്രിൻസ് ലൂക്കോസ്. യൂത്ത് ഫ്രണ്ട്, കെ എസ് സി സംസ്ഥാന പ്രസിഡന്റ് ആയിരുന്നു.
മംഗളഗിരി :മാറാമറ്റത്തിൽ എം സി കുര്യൻ (കുറുവച്ചൻ -56) നിര്യാതനായി. മൃതസംസ്കാര ശുശ്രൂഷകൾ ഇന്ന് രാവിലെ 10 മണിക്ക് വീട്ടിൽ ആരംഭിച്ച് മംഗളഗിരി സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ സംസ്കരിക്കുന്നതുമാണ്. ഭാര്യ : സോളി (കുഴിക്കൊമ്പിൽ, മംഗളഗിരി). മക്കൾ :റ്റോണി, റ്റോജൻ, സ്നേഹ. മരുമകൾ :ആൻമിയ.
പൂഞ്ഞാർ: കടലാടിമറ്റം കടവുപുഴ പരേതനായ പ്രഭാകരൻ്റെ മകൻ ബാബു കെ.പി (49) നിര്യാതനായി. സാസ്കാരം ഇന്ന് 2 ന് വീട്ടുവളപ്പിൽ. മാതാവ് ലീല പ്രവിത്താനം ഓടനാട്ട് കുടുംബാംഗം സഹോദരങ്ങൾ: മിനി , പരേതരായ പ്രകാശ്, പ്രശാന്ത്.