kottayam

ഭരണഘടനയുടെ ആത്മാവിനെ നിർജീവമാക്കുന്ന ന്യൂനപക്ഷ അവകാശലംഘനങ്ങൾ തിരുത്തുക: കെ.എസ്. സി സംസ്ഥാന കമ്മിറ്റി

കോട്ടയം : ന്യൂനപക്ഷ അവകാശങ്ങളെ ലംഘിക്കുന്ന ഗവണ്മെന്റ് നടപടികൾ തിരുത്തണമെന്ന് കെ. എസ്.സി സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. ഭരണഘടന ഉറപ്പ് നൽകുന്ന ന്യുനപക്ഷ അവകാശങ്ങൾ ഭാരതത്തിന്റെ ബഹുസ്വരതയും അഖണ്ഡതയും വിളിച്ചോതുകയും സാമൂഹ്യനീതി ഉറപ്പുവരുത്തുകയും ചെയ്യുന്നു.

ഇതിന്റെ കാര്യക്ഷമതക്കുവേണ്ടിയാണ് 1974-ൽ എൻ. സി. എമ്മും(നാഷണൽ കമ്മിഷൻ ഫോർ മൈനോറിറ്റി) -നാഷണൽ കമ്മിഷൻ ഫോർ മൈനോറിറ്റി എഡ്യുക്കേഷണൽ ഇൻസ്റ്റിറ്റ്യൂഷൻ (എൻ. സി. എം. ഇ. ഐ യും) സ്ഥാപിതമായത്.എന്നാൽ സമീപകാലത്ത് കേന്ദ്ര -സംസ്ഥാന സർക്കാരുകൾ ഈ കമ്മീഷനോട് കാണിക്കുന്ന വിവേചനം അത്യന്തം അനീതി നിറഞ്ഞതാണ്.

2020 മുതൽ മേൽപറഞ്ഞ കമ്മീഷനുകളിൽ യോഗ്യരായ അംഗങ്ങളെ നിയമിക്കാത്തത്തും സ്ഥാപിത താല്പര്യങ്ങൾക്കനുസരിച്ച് നിയമനങ്ങൾ നടത്തുന്നതും കണ്ടുവരുന്നു.2017 ൽ എൻ. സി. എം ബജറ്റ് 50% വെട്ടികുറക്കുകയും നാമമാത്ര നിർദ്ദേശക അവകാശങ്ങൾ മാത്രമുള്ള ഒന്നായി ന്യുനപക്ഷ കമ്മീഷനെ തരംതാഴ്ത്തുകയും ചെയ്തു.

ഇത്തരം നടപടികൾ വഴി പൊതുജനത്തിന്റെ സർക്കാരിന്റെ ന്യുനപക്ഷ അവകാശ സംരക്ഷണത്തിൽ ഉള്ള വിശ്വാസം നഷ്ടപ്പെടുന്നു.ഭരണഘടന അനുശാസിക്കുന്ന വിധത്തിൽ സുതാര്യമായും നീതി ഉറപ്പാക്കുകയും കമ്മീഷനലുകളിലേക്ക് അംഗങ്ങളെ നിയമിക്കുകയും സ്റ്റാറ്റ്യുട്ടറി പവർ നൽകുകയും കലാകാലാങ്ങളായി തുടർന്നുവരുന്ന അവകാശലംഘനങ്ങളിൽ നിന്നും പിന്തിരിഞ്ഞു യഥാർത്ഥ അവകാശങ്ങൾക്ക് മേൽ വോട്ടുബാങ്കു പരിഗണനയിൽ ന്യുനപക്ഷ അവകാശങ്ങളെ നിർജീവമാക്കുന്നത് പ്രതിഷേധാർഹമാണ്.

സർക്കാരിന്റെ ഈ നടപടി ന്യൂനപക്ഷങ്ങളെ തീർത്തവഗണിക്കുന്നതും ഭരണഘടനയുടെ ആത്മാവിനും അന്തസത്തക്കും എതിരുമാണ്.അർഹമായ അവകാശങ്ങൾ നിഷേധിക്കുന്ന ഈ മനുഷ്യത്വരഹിതമായ നടപടി കേന്ദ്ര -സംസ്ഥാന സർക്കാരുകൾ ഇനിയെങ്കിലും അവസാനിപ്പിക്കണമെന്ന് കെ. എസ്. സി സംസ്ഥാന കമ്മിറ്റി അവശ്യപ്പെട്ടു.

ജോൺസ് ജോർജ്ജ്, ആൽബിൻ ആൻഡ്രൂസ്, ജോർജ്ജ് മാത്യു, നോയൽ ലൂക്ക്,അശ്വിൻ പടിഞ്ഞാറെക്കര, അഭിഷേക് ചിങ്ങവനം,അഡ്വ. ജോർജ്ജ് ജോസഫ്, അഡ്വ.ജോർജ്ജി മാത്യൂസ്,മെൽബിൻ മാത്യു, ഡെൽവിൻ ജോസഫ് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *