kottayam

നഴ്സിങ് കോളേജ് റാഗിങ്ങ് : ബിജെപി ഏകദിന ഉപവാസം നടത്തി

കോട്ടയം : കോട്ടയം ഗവൺമെൻറ് കോളേജിൽ നടന്ന ക്രൂരമായ റാഗിങ്ങിൽ പ്രതിഷേധിച്ച് ബിജെപി ഏകദിന ഉപവാസം നടത്തി. ബിജെപി കോട്ടയം വെസ്റ്റ് ജില്ലാ അധ്യക്ഷൻ ലിജിൻ ലാൽ ഉപവാസ സമ്മേളനം ഉത്ഘാടനം നിർവഹിച്ചു.

ഏകദിന ഉപവാസം സമാപന സമ്മേളനം വൈകിട്ട് ബിജെപി സംസ്ഥാന വക്താവ് അഡ്വ എൻ കെ നാരായണൻ നമ്പൂതിരി ഉത്ഘടനം ചെയ്ത് സംസാരിച്ചു. ബിജെപി കുമരകം, ഏറ്റുമാനൂർ, കോട്ടയം, പനച്ചിക്കാട് മണ്ഡലം പ്രസിഡന്റ്‌മാരുടെ നേതൃത്വത്തിലാണ് ഉപവാസം നടന്നത്. കോട്ടയം ഗവണ്മെന്റ് നഴ്സിംഗ് കോളേജിനു സമീപമാണ് ഉപവാസം ഇരുന്നത്.

കുറ്റക്കാരായ വിദ്യാർത്ഥികൾക്ക് റാഗിങ് നിയമപ്രകാരം കർശന ശിക്ഷ ഉറപ്പു വരുത്തുക, പ്രിൻസിപ്പൽ, അസി.വാർഡൻ അടക്കമുള്ളവരെ പ്രതി ചേർക്കുക, ക്യാമ്പസ്‌ റാഗിങ് അവസാനിപ്പിക്കുവാനുള്ള നടപടികൾ സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് ഉപവാസം സംഘടിപ്പിച്ചത്.

ബിജെപി കുമരകം മണ്ഡലം പ്രസിഡന്റ്‌ അഭിലാഷ് ശ്രീനിവാസൻ, ഏറ്റുമാനൂർ മണ്ഡലം പ്രസിഡന്റ്‌ സരുൺ അപ്പുക്കുട്ടൻ, കോട്ടയം മണ്ഡലം പ്രസിഡന്റ്‌ വി പി മുകേഷ്, പനച്ചിക്കാട് മണ്ഡലം പ്രസിഡന്റ്‌ ജയകൃഷ്ണൻ തുടങ്ങിയവരാണ് ഉപവാസ സമരത്തിന് നേതൃത്വം നൽകുന്നത്.

ജില്ലാ ജനറൽ സെക്രട്ടറി എസ് രതീഷ്, സംസ്ഥാന സമിതി അംഗം കെ ഗുപ്തൻ, എൻ കെ ശശികുമാർ ജില്ലാ സെക്രട്ടറി അഖിൽ രവീന്ദ്രൻ, ലാൽ കൃഷ്ണ, ജില്ലാ ട്ര ഷറർ ഡോ. ശ്രീജിത്ത്‌ കൃഷ്ണൻ, മേഖല വൈസ് പ്രസിഡന്റ് ടി എൻ ഹരികുമാർ കൗൺസിലർമാരായ വിനു ആർ മോഹൻ, ശങ്കരൻ കെ, ബിജുകുമാർ പി എസ്, കെ യു രഘു, അനിൽകുമാർ ബിജെപി നേതാക്കളായ ആന്റണി അറയിൽ, ഉണ്ണി വടാവാതൂർ, വരപ്രസാദ്, ഗോകുൽ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *