കോട്ടയം : അതിതീവ്രമായ മഴയുടെയും കാറ്റിന്റെയും പശ്ചാത്തലത്തിൽ പൊതുമരാമത്ത് വകുപ്പിന്റെ റോഡുകളിൽ വൈദ്യുതിലൈനിന് മുകളിലായി അപകടകരമായി നിൽക്കുന്ന മരങ്ങൾ അടിയന്തരമായി നീക്കം ചെയ്യുന്നതിന് പൊതുമരാമത്ത് വകുപ്പിനെ ചുമതലപ്പെടുത്തി കോട്ടയം ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ കളക്ടർ ജോൺ വി. സാമുവൽ ഉത്തരവായി.
ഇത്തരം സന്ദർഭങ്ങളിൽ മരച്ചില്ലകൾ നീക്കം ചെയ്യുന്നതിന് മുമ്പായി വേണ്ടിവന്നാൽ വൈദ്യുതി വിച്ഛേദിക്കുന്നതിന് കെ.എസ്.ഇ.ബി. ജീവനക്കാരുടെ സേവനം ലഭ്യമാക്കണം.
സർക്കാർ വകുപ്പുകളുടെ കൈവശമുള്ള ഭൂമിയിൽ ജീവനും സ്വത്തിനും അപകടകരമായി നിൽക്കുന്ന മരങ്ങളും ശിഖരങ്ങളും മുറിച്ചു മാറ്റുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും അല്ലാത്ത പക്ഷം മരം/മരച്ചില്ല വീണുണ്ടാകുന്ന എല്ലാവിധ അപകടങ്ങളുടെ ഉത്തരവാദിത്വവും അതിന്റെ നഷ്ടപരിഹരാവും വകുപ്പുകൾക്കായിരിക്കുമെന്നും ജില്ലാ കളക്ടർ ജോൺ വി. സാമുവൽ അറിയിച്ചു.