ഈരാറ്റുപേട്ട: വയനാട് ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവർക്ക് കൈത്താങ്ങായി ഡിവൈഎഫ്ഐ സംഘടിപ്പിക്കുന്ന റീ ബിൽഡ് വയനാട് ക്യാമ്പയിന്റെ ഭാഗമായി പൂഞ്ഞാർ ബ്ലോക്ക് കമ്മിറ്റിയുടെ 12 മേഖല കമ്മിറ്റികൾ ചേർന്ന് 5,14,261 രൂപ ബ്ലോക്ക് സെക്രട്ടറി അക്ഷയ് ഹരി DYFI കോട്ടയം ജില്ലാ സെക്രട്ടറി ബി. സുരേഷ് കുമാറിന് കൈമാറി. ആക്രി പെറുക്കിയും, പായസം , ബിരിയാണി ചലഞ്ചുകൾ നടത്തിയും, ചുമട് ചുമന്നും ആണ് ഇത്രയും തുക ഇവർ സമാഹരിച്ചത്.
ഈരാറ്റുപേട്ട: ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിന്റെ 61ാമത് വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും വിപുലമായ പരിപാടികളോടെ നടന്നു. പാലാ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ശ്രീ കെ സദൻ ഉദ്ഘാടന കർമ്മം നിർവഹിച്ചു. സ്കൂൾ മാനേജർ ശ്രീ എം കെ അൻസാരി അധ്യക്ഷത വഹിച്ചു. എം ഇ റ്റി ചെയർമാൻ പ്രൊഫസർ എം കെ ഫരീദ് , പ്രിൻസിപ്പൽ പി പി താഹിറ ,ഹെഡ്മിസ്ട്രസ് എം പി ലീന വാർഡ് കൗൺസിലർ പി എം അബ്ദുൽ ഖാദർ Read More…
ഈരാറ്റുപേട്ട: എസ്. ഡി. പി. ഐ. കോട്ടയം ജില്ലാ ഈരാറ്റുപേട്ട പ്രതിനിധിസംഗമം നാളെ (7/02/25) ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് മുനിസിപ്പിൽ കമ്മറ്റി ഓഫീസിൽ വച്ച് നടക്കും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം അജ്മൽ ഇസ്മായിൽ ഉത്ഘാടനം ചെയ്യും. ജില്ലാ പ്രസിഡൻ്റ് മുഹമ്മദ് സിയാദ് അദ്ധ്യക്ഷത വഹിക്കും. ജില്ലാ വൈസ് പ്രസിഡൻ്റ് യു.നവാസ്, എന്നിവർ സംസാരിക്കും.