അയർക്കുന്നം: കാരുണ്യ സ്പർശനത്തിന്റെ ഭാഗമായി കെഎം മാണി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ അയർക്കുന്നം കമ്മ്യൂണിറ്റി ഹെൽത്ത് സെൻട്രൽ വെച്ച് ഭിന്നശേഷിക്കാർക്കുള്ള വീൽ ചെയറുകൾ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് രഞ്ജിനി അനിലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കെഎം മാണി റിസർച്ച് സ്റ്റഡി സെൻട്രൽ ചെയർപേഴ്സൺ നിഷ ജോസ് കെ മാണി വിതരണം ചെയ്തു.
യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് ഡിവിഷൻ മെമ്പർ ജെയിംസ് പുതുമന, ജോസഫ് ചാമക്കാല, ജോസ് കൊറ്റത്തിൽ, ബിജു ചക്കാല, ജോസ് കുടകശ്ശേരി പ്രോഗ്രാം കോഡിനേറ്റർ അമൽ ചാമക്കാല , പി പി പത്മനാഭൻ നായർ, സിബി താളിക്കല്ല് , മെഡിക്കൽ ഓഫീസർ ഓമന കെ കെ , വിൻസ് പേരാലിങ്കൽ , ജോയി ഇലഞ്ഞിക്കൽ, ശാന്തി പ്രഭാത , മനോജ് ചാക്കോ , ജോസ് കൊറ്റം ചുരപ്പാറ, പ്രകാശ് മുകളിൽ, സണ്ണി മരങ്ങാട്ടിൽ , ടോമി വയലിൽ, ടോം സജി കോയിപ്പുറം തുടങ്ങിയവർ സംസാരിച്ചു.