general

കേരളീയം പുരസ്‌കാരം ഷിഹാബ് കെ സൈനുവിന് ലഭിച്ചു

കൃഷി വകുപ്പ് ജീവനക്കാരാനും ജീവകാരുണ്യ പ്രവർത്തകനും സംഘാടകനുമായ ഷിഹാബ് കെ സൈനു ഡോ.എ പി ജെ അബ്ദുൾകലാം സ്റ്റഡി സെന്റർ ഏർപ്പെടുത്തിയ കേരളീയം പുരസ്കാരത്തിന് അർഹനായത് കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് പുരസ്‌കാരം ലഭിച്ചു.

മാധ്യമപ്രവർത്തകൻ പി എം ഹുസൈൻ ജിഫ്രി തങ്ങൾ, പരിസ്ഥിതി പ്രവർത്തകൻ എം എൻ ഗിരി, എഴുത്തുകാരൻ കെ പി ഹരികുമാർ, എ. പി ജെ അബ്ദുൾ കലാം സ്റ്റഡിസെന്റർ പിആർഒ അനുജ എസ് എന്നിവരടങ്ങിയ ജൂറി കമ്മിറ്റിയാണ് പുരസ്കാര ജേതാക്കളെ തിരഞ്ഞെടുത്തത്.

മുന്‍ രാഷ്ട്രപതി ഡോ.എ പി ജെ അബ്ദുള്‍ കലാമിന്റെ സ്മരണാര്‍ത്ഥം രാജ്യത്താകമാനം പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ഡോ എപിജെ അബ്ദുൽ കലാം സ്റ്റഡി സെന്റർ. എല്ലാവര്‍ഷവും സംഘടന കലാ-സാംസ്‌കാരിക മാധ്യമ ജീവകാരുണ്യ മേഖലയില്‍ മികവാര്‍ന്ന പ്രവര്‍ത്തനം നടത്തുന്ന പ്രതിഭകള്‍ക്ക് പുരസ്‌കാരം പ്രഖ്യാപിക്കാറുണ്ട്.

നവംബർ ഒന്ന് കേരളപ്പിറവിദിനത്തിൽ അലുവാ എഫ്. ബി ഒ. എ ഹാളിൽവെച്ചുനടന്ന ചടങ്ങിന്റെ ഉൽഘാടനവും പുരസ്‌കാരസമർപ്പണവും ബഹു :മുൻമന്ത്രി മോൻസ് ജോസഫ് MLA നിർവഹിച്ചു. ഡോ. എ പി ജെ അബ്‌ദുൾകലാം സ്റ്റഡിസെന്റർ ഡയറക്ടർ ശ്രീ. പൂവച്ചൽ സുധീർ അദ്ധ്യക്ഷത വഹിച്ചു.

ചടങ്ങിൽ എറണാകുളം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് ശ്രീ മനോജ്‌ മുത്തേടൻ. ആലുവ നഗരസഭ ചെയർമാൻ എം ഒ ജോൺ, ശ്രീ റ്റി കെ മോഹനൻ, ബൈജു എഴുപുന്ന, സ്വാമി ധർമചൈതന്യ, ജനാബ് വി എച്ഛ് അലിയാർ അൽഘാസിമി, അഡ്വ. തോമസ് പോൾ റമ്പാച്ചൻ തുടങ്ങിയവർ പങ്കെടുത്തു.

2018 ലെ വെള്ളപ്പൊക്കത്തെയും, കോവിഡ്, നിപ്പ പോലുള്ള മഹാമാരിക്കെതിരായി പ്രതിരോധ പ്രവർത്തനങ്ങളിൽ നേതൃത്വം വഹിച്ചു.ജനങൾക്ക് ആവശ്യമായ ഭക്ഷ്യ വസ്തുക്കളും, വസ്ത്രങ്ങളും, മരുന്നുകളും നൽകി അവരിലൊരാളായി കൂടെ നിന്നു.

കേരളത്തിലെമ്പാടും ബ്ലഡ്‌ ഡൊണേഷൻ മേഖലയിൽ നേതൃത്വം നൽകി. കൂടാതെ നിരവധി ചാരിറ്റി സംഘടനയിൽ പ്രവർത്തിക്കുകയും അർഹതപ്പെട്ടവർക്ക് അവരുടെ ആവശ്യങ്ങൾ നിറവേറ്റിക്കൊടുക്കാനും നേതൃത്വം വഹിച്ചു.

വൈക്കം കേന്ദ്രമായുള്ള വൃദ്ധസധനങ്ങളിലും പാലിയേറ്റീവ് കെയർ യൂണിറ്റുകളിലും ഭക്ഷണവും മെഡിസിനും മറ്റ് നിത്യോപക സാധനങ്ങളും എത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. തലയാഴം പഞ്ചായത്തിലെ എല്ലാ സ്കൂള്ലും മുടങ്ങാതെ എല്ലാവർഷവും സ്കൂൾബാഗ് കുടയുൾപ്പെടെയുള്ള പഠനോപകരണങ്ങൾ വിതരണം ചെയ്തു.

പുതിയ തലമുറയെ മധ്യത്തിൽ നിന്നും മയക്കുമരുന്നിൽ നിന്നും പിന്തിരിപ്പിച്ചു കായിക വിനോദങ്ങളിക്ക് അവരുടെ ശ്രദ്ധയെ ആകർഷിക്കാൻ നീന്തൽ പോലുള്ള കായിക വിനോദങ്ങളുടെ പരിശീലനപരിപാടികൾ സംഘടിപ്പിക്കുകയും അതിന്റെ ഭലമായി പത്തൊൻപതോളം വേൾഡ് വൈഡ് ബുക്ക്‌ ഓഫ് റെക്കോഡുകൾ നേടിക്കൊടുക്കാൻ സാധിച്ചു.

കഴിഞ്ഞ വയനാട് ദുരന്തത്തിലും അവിടെ പ്രവർത്തിച്ച സന്നദ്ധ സംഘടനകൾക്കും ജീവനക്കാർക്കും ആവശ്യസാധനങ്ങൾ എത്തിച്ചുകൊടുക്കുന്നതിന് നേതൃത്വം നൽകിയതാണ് ഷിഹാബിനെ അവാർഡിന് അർഹനാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *