പൂഞ്ഞാർ: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പൂഞ്ഞാർ തെക്കേക്കര യൂണിറ്റ് വാർഷികത്തിൻ്റെ ഭാഗമായി സി.പി.ഐ.എം പാതാമ്പുഴ ബ്രാഞ്ച് കമ്മറ്റി മുരിങ്ങപ്പുറത്ത് നടത്തുന്ന തണ്ണിമത്തൻ കൃഷിയിടത്തിൽ കൃഷി നടത്തം സംഘടിപ്പിച്ചു.
കൃഷി നടത്തം പരിപാടി പൂഞ്ഞാർ തെക്കേക്കര ഗ്രാമ പഞ്ചായത്ത് മെമ്പർ നിഷ സാനു ഉദ്ഘാടനം ചെയ്തു. പൂഞ്ഞാർ തെക്കേക്കര യൂണിറ്റ് പ്രസിഡൻ്റ് എം.ആർ പ്രസന്നകുമാർ, ജോയിൻ്റ് സെക്രട്ടറി പി.ബി സാനു, കമ്മറ്റി അംഗം എം.ബി പ്രമോദ്, അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ പാതാമ്പുഴ യൂണിറ്റ് സെക്രട്ടറി മനീഷാ പ്രമോദ് എന്നിവർ നേതൃത്വം നൽകി.
