പാലാ മിൽക്ക്ബാർ ഓഡിറ്റോറിയത്തിൽ വച്ചു നടന്ന വർക്കേഴ്സ് ഫെഡറേഷൻ പാലാ ഡിവിഷൻ സമ്മേളനത്തിൽ റോയ്. കെ. മാമ്മൻ പ്രസിഡന്റ് ആയും, റോബിൻ. പി. ജേക്കബ് സെക്രട്ടറി ആയും തിരഞ്ഞെടുക്കപ്പെട്ടു. 17 അംഗ ഡിവിഷൻ കമ്മിറ്റിയും രൂപീകരിച്ചു.
സമ്മേളനം AIFEE അഖിലേന്ത്യ ഡെപ്യൂട്ടി ജനറൽ സെക്രട്ടറിവി. ജെ. കുര്യാക്കോസ് ഉത്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി സ. കെ. വി. നടരാജൻ റിപ്പോർട്ടിങ് നടത്തി. സെക്രട്ടറി റോബിൻ ഡിവിഷൻ റിപ്പോർട്ട് അവതരിപ്പിച്ചു.
അഭിവാദ്യങ്ങൾ അർപ്പിച്ചുകൊണ്ട് ജില്ലാ സെക്രട്ടറി പ്രമോദ്, പൊൻകുന്നം ഡിവിഷൻ സെക്രട്ടറി മനോജ് തുടങ്ങിയവർ സംസാരിച്ചു. സജിമോൻ. സി. ബി, ജയകുമാർ, തുടങ്ങിയവർ സംസാരിച്ചു. വരും നാളുകളിൽ സംഘടനാ പ്രവർത്തനം ശക്തിപ്പെടുത്തുവാനും,സംസ്ഥാന സമ്മേളനം വിജയിപ്പിക്കുന്നതിനാവശ്യമായ പ്രവർത്തനം നടത്തുവാനും സമ്മേളനത്തിൽ തീരുമാനം എടുത്തു.