ഇടതുപക്ഷ ജനാധിപത്യമുന്നണി കേരള കോൺഗ്രസ് പ്രതിനിധാനം ചെയ്യുന്ന കർഷക ജനതയ്ക്ക് നൽകിയ ഓണസമ്മാനമാണ് പുതിയ ഭൂപതിവു ചട്ടങ്ങളെന്നു അഡ്വ. സെബാസ്റ്റ്യൻ കുളത്തുകൾ എംഎൽഎ.
കേരള കോൺഗ്രസ് എന്തുകൊണ്ട് ഇടതുമുന്നണിയിൽ തുടരുന്നു എന്ന് ചോദിക്കുന്നവർക്കുള്ള മറുപടിയാണിത്.
വരുന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും കേരളാ കോണ്ഗ്രസ് (എം) മും ഇടത് മുന്നണിയും വലിയ വിജയം നേടുമെന്നും അദ്ദേഹം പറഞ്ഞു. കേരള കോൺഗ്രസ് (എം) തീക്കോയി
മണ്ഡലം കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡൻറ് പി എം സെബാസ്റ്റ്യൻ പുല്ലാട്ട് അധ്യക്ഷത വഹിച്ച യോഗത്തിൽ ജോസ് പുത്തൻകാല കെ ടി യു സി (എം) ൻ്റെ ഓണ ഫണ്ട് വിതരണം ചെയ്തു.
പ്രൊഫ. ലോപ്പസ് മാത്യു അഡ്വ.സാജൻ കുന്നത്ത്, അഡ്വ. ജസ്റ്റിൻ ജേക്കബ്,അമ്മിണി തോമസ് സണ്ണി കണിയാംകണ്ടം, സണ്ണി മണ്ണാറകം സജി വടക്കേൽ , ജോസുകുട്ടി പൂവേലി, ബിനോയി ഇലവുങ്കൽ സണ്ണി വടക്കേ മുളഞ്ഞനാൽ ബാബു വർക്കി മേക്കാട്ട്, ജോസ് കാനാട്ട് , സോജൻ ആലക്കുളം, ജാൻസ് വയലിക്കുന്നേൽ, ഡേവിസ് പാമ്പ്ലാനിയിൽ ജോസുകുട്ടി കല്ലൂർ, ടി കെ ബാലകൃഷ്ണൻ തെക്കേടത്ത് ,നോബി കാടങ്കാവിൽ അഡ്വ. ഷെൽജി തോമസ് , ജോജോ പുന്നപ്പാക്കൽ, വർക്കിച്ചൻ മാന്നാത്ത്, ബി ആർ ജയചന്ദ്രൻവെട്ടിപ്പറമ്പ്, ജോബി മുതലക്കുഴി, എന്നിവർ പ്രസംഗിച്ചു.