ഈരാറ്റുപേട്ട: ജനവാസ കേന്ദ്രങ്ങളെ പാരിസ്ഥിതിക ദുർബ്ബല പ്രദേശമായി പ്രഖ്യാ പിക്കുവാനുള്ള കേന്ദ്ര സർക്കാരിൻ്റെ നീക്കത്തിനെതിരെ കേരളാ കോൺഗ്രസ് (എം) പൂഞ്ഞാർ നിയോജക മണ്ഡലം കണ്മറ്റിയുടെ നേതൃത്വത്തിൽ ഒക്ടോബർ 16-ന് ഉച്ച കഴിഞ്ഞ് 4 മണിക്ക് പൂഞ്ഞാർ ടൗണിൽ സായാഹ്ന ധർണ്ണയും നയവിശദീകരണ യോഗവും നടത്തും.
പൂഞ്ഞാർ നിയോജക മണ്ഡലത്തിൽപെട്ട കൂട്ടിക്കൽ, തീക്കോയി, പൂഞ്ഞാർ തെക്കേക്കര വില്ലേജുകളുടെയും പാലാ നിയോജക മണ്ഡലത്തിലെ മേലുകാവ് വില്ലേജും ഇ.എസ്.എ. പരിധിയിൽ ഉൾപ്പെടുത്തി കേന്ദ്ര – പരിസ്ഥിതി മന്ത്രാലയം ജൂലൈ 31-ന് പുറപ്പെടുവിച്ച കരട് വിജ്ഞാപനം ഈ വില്ലേജുകളിലെ ജനങ്ങളെ ആശങ്കയിലാക്കിയിരിക്കുന്ന സാഹചര്യത്തിൽ കേന്ദ്രഗവണ്മെന്റിന്റെ ഭാഗ ത്തുനിന്നും കസ്‌തൂരി രംഗൻ റിപ്പോർട്ടിലെ മാനദണ്ഡങ്ങൾ പോലും പാലിക്കാതെ ഇറക്കിയിരിക്കുന്ന ഈ കരട് വിജ്ഞാപനം തെറ്റാണെന്നും ഇതിൽ മാറ്റം വരുത്തു വാൻ കേന്ദ്ര ഗവണ്മെൻ്റ് തയ്യാറാകണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് ഈ ധർണ്ണ സംഘടിപ്പിക്കുന്നത്.
ജനവാസ കേന്ദ്രങ്ങളെയും കൃഷിയിടങ്ങളെയും ഉൾപ്പെടുത്തി വനവുമായി അതിർത്തി പങ്കിടാത്ത വില്ലേജുകളെ ഇ.എസ്.ഐ. പരിധിയിൽ കൊണ്ടു വരുവാനുള്ള കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിൻ്റെ നീക്കം അവസാനിപ്പിക്കുവാൻ വേണ്ട നടപടികൾ ഉണ്ടാകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നടത്തുന്ന സായാഹ്ന ധർണ്ണയും നയവിശദീകരണ യോഗവും കേരള കോൺഗ്രസ്സ് (എം) നിയോജക മണ്ഡലം പ്രസിഡൻ്റ് അഡ്വ. സാജൻ കുന്നത്തിൻ്റെ അദ്ധ്യക്ഷതയിൽ കേരള കോൺഗ്രസ്സ് (എം) ചെയർമാൻ ശ്രീ. ജോസ് കെ. മാണി എം.പി. ഉദ്ഘാടനം ചെയ്യും.
അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ. മുഖ്യ പ്രഭാഷണം നടത്തും. ജില്ലാ പ്രസിജന്റ്റ് ലോപ്പസ് മാത്യു നയവിശദീകരണ പ്രഭാഷണം നടത്തും.
സംസ്ഥാന സെക്രട്ടറി ജോർജ്ജുകുട്ടി ആഗസ്‌തി പാലാ നിയോജക മണ്ഡലം പ്രസിഡന്റ് ടോബിൻ കെ. അലക്സ്, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം, സണ്ണി വടക്കേ മുളഞ്ഞനാൽ, സംസ്ഥാന കമ്മറ്റിയംഗങ്ങളായ സണ്ണി വാവലാങ്കൽ, ജാൻസ് വയലി ക്കുന്നേൽ, മണ്ഡലം പ്രസിഡൻറുമാരായ സാജു പുല്ലാട്ട്, ദേവസ്യാച്ചൻ വാണിയപ്പുര, കുട്ടിക്കൽ പഞ്ചായത്ത് പ്രസിഡൻ്റ് ബിജോയ് മുണ്ടുപാലം, ജിറ്റോ മാത്യു, ജോഷി മൂഴിയാങ്കൽ, എന്നിവർ സംസാരിക്കും. അഡ്വ. സാജൻ കുന്നത്ത്, ദേവസ്യാച്ചൻ വാണി യപ്പുര, സാജു പുല്ലാട്ട്, സണ്ണി മാത്യു, സോജൻ ആലക്കുളം, ജാൻസ് വയലിക്കുന്നേൽ, എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.