കോട്ടയം : കെ.സി.വൈ.എം വിജയപുരം രൂപത വാർഷിക സെനറ്റ് സമ്മേളനം സമാപിച്ചു. രൂപതയിലെ 40 യൂണിറ്റുകളിൽ നിന്നും 120 ഓളം യുവജങ്ങൾ പങ്കെടുത്ത യോഗം പുതുപ്പള്ളി എം.ൽ. എ അഡ്വ. ചാണ്ടി ഉമ്മൻ ഉദ്ഘാടനം ചെയ്തു. കോട്ടയം എം.പി അഡ്വ. ഫ്രാൻസിസ് ജോർജ് മുഖ്യാതിഥിയായിരുന്നു.
2025 പ്രവർത്തന വർഷത്തേക്കുള്ള ഭാരവാഹികളായ പ്രസിഡന്റ് -അജിത് അൽഫോൻസ് (കുട്ടിക്കാനം) ജനറൽ സെക്രട്ടറി – അനു വിൻസെന്റ് (പാമ്പനാർ), വൈസ് പ്രസിഡന്റ്- എയ്ഞ്ചൽ സണ്ണി (അടിമാലി), ജസ്റ്റിൻ രാജൻ
(കല്ലാർ-നെടുംകണ്ടം), സെക്രട്ടറി അഞ്ജന ഷാജി (വേളൂർ), പ്രിൻസ് എബ്രഹാം (എന്തായാർ), ട്രഷറർ – ബിജിൻ പി.ബി (പാക്കിൽ) സംസ്ഥാന സിൻഡിക്കേറ്റ് – ജോസ് സെബാസ്റ്റ്യൻ (ആണ്ടൂർ) തിരഞ്ഞെടുത്തു.
കെ.സി.വൈ.എം സംസ്ഥാന പ്രസിഡന്റ് ഇമ്മാനുവൽ എം.ജെ, കെ.സി.വൈ.എം സംസ്ഥാന സെക്രട്ടറി സുബിൻ. കെ.സണ്ണി, സംസ്ഥാന സിൻഡിക്കേറ്റ് അംഗം ജോസ് സെബാസ്റ്റ്യൻ, കെ.സി.വൈ എം വിജയപുരം രൂപത ഡയറക്ടർ ഫാ. ജോൺ വിയാന്നി, അസോ ഡയറക്ടർ ഫാ ജിതിൻ ഫെർണാണ്ടസ്, രൂപത അനിമേറ്റർ സി. മേരി ജ്യോതിസ്, പട്ടിത്താനം മേഖല ഡയറക്ടർ ഫാ. ഡൊമിനിക് സാവിയോ രൂപത ഉപദേശക സമിതി അംഗങ്ങളായ എ. ജെ സാബു (മണ്ണയ്‌ക്കനാട്), സജി പി.സി (പുല്ലരിക്കുന്ന് ) എന്നിവർ സംസാരിച്ചു.