general

കെ.സി.വൈ.എൽ സംഘടനയുടെ 2024-25 പ്രവർത്തന വർഷത്തിലെ 4-ാമത് സെനറ്റ് സമ്മേളനം

കെ.സി.വൈ.എൽ സംഘടനയുടെ 2024-25 പ്രവർത്തന വർഷത്തിലെ 4 ആമത് സെനറ്റ് സമ്മേളനം സിസ്റ്റർ സാവിയോ മെമ്മോറിയൽ ഹാൾ, BCM കോളേജിൽ വച്ച് ഫെബ്രുവരി മാസം നടത്തപ്പെട്ടു. കെ.സി.വൈ.എൽ കോട്ടയം അതിരൂപത പ്രസിഡന്റ് ശ്രീ. ജോണീസ് പി. സ്റ്റീഫൻ പാണ്ടിയാംകുന്നേൽ അധ്യക്ഷത വഹിച്ച യോഗം കോട്ടയം അതിരൂപത വികാരി ജനറാളും ദീപിക എം.ഡിയുമായ റവ.ഫാ മൈക്കിൾ വെട്ടിക്കാട്ട് ഉദ്ഘാടനം ചെയ്തു സംസാരിച്ചു.

നാളിതുവരെ കെ.സി.വൈ.എൽ പ്രവർത്തനങ്ങൾക്ക് ഊർജ്ജം പകർന്ന മുൻകാല ഭാരവാഹികളെ അനുസരിച്ച അദ്ദേഹം നിലവിലുള്ള ഭരണസമിതിയുടെ പ്രവർത്തനങ്ങൾക്ക് എല്ലാവിധ പിന്തുണയും ആഹ്വാനം ചെയ്തു.

കെ.സി.വൈ.എൽ അതിരൂപത ഡയറക്ടർ ശ്രീ ഷെല്ലി ആലപ്പാട്ട് കെ.സി.വൈ.എൽ പതാക ഉയർത്തിക്കൊണ്ടാണ് പരിപാടികൾ ആരംഭിച്ചത്. കെ.സി.വൈ.എൽ അതിരൂപത ചാപ്ലയിൻ റവ ഫാ.മാത്തുക്കുട്ടി കുളക്കാട്ടുകുടിയിൽ യോഗത്തിന് ആമുഖ സന്ദേശം നൽകി.

അതിരൂപത ജനറൽ സെക്രട്ടറി അമൽ സണ്ണി സ്വാഗതവും, വൈസ് പ്രസിഡന്റ്‌ ജാക്സൺ സ്റ്റീഫൻ നന്ദിയും അറിയിച്ചു. വൈസ് പ്രസിഡന്റ്‌ നിതിൻ ജോസ്, ട്രഷറർ അലൻ ജോസഫ് ജോൺ, ജോയിന്റ് സെക്രട്ടറി ബെറ്റി തോമസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. വൈകുന്നേരം 5:30 യോടു കൂടി യോഗം അവസാനിച്ചു. സമ്മേളനത്തിൽ 35 യൂണിറ്റുകളിൽ നിന്നായി 93 സെനറ്റ് അംഗങ്ങൾ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *