കെ.സി.വൈ.എൽ കിടങ്ങൂർ യൂണിറ്റിന്റെ 2024-25 പ്രവർത്തനവർഷം കെ.സി.വൈ.എൽ അതിരൂപത പ്രസിഡന്റ് ശ്രീ. ജോണിസ് പി. സ്റ്റീഫൻ തിരികൊളുത്തി ഉദ്ഘാടനം ചെയ്തു.
കെ.സി.വൈ.എൽ കിടങ്ങൂർ യൂണിറ്റ് പ്രസിഡന്റ് ശ്രീ.ഷാരു സോജൻ കൊല്ലറേട്ട് അധ്യക്ഷത വഹിച്ച യോഗത്തിന് യൂണിറ്റ് ചാപ്ലയിൻ ഫാ. ജോസ് നെടുങ്ങാട്ട് ആമുഖ സന്ദേശം നൽകുകയും, അതിരൂപത ചാപ്ലയിൻ ഫാ. ചാക്കോ വണ്ടൻകുഴിയിൽ അനുഗ്രഹ പ്രഭാഷണം നൽകുകയും, അതിരൂപത ജോയിൻ സെക്രട്ടറി ബെറ്റി പുന്നവേലിൽ, കിടങ്ങൂർ ഫൊറോന പ്രസിഡന്റ് അലക്സ് ബെന്നി കുഴിക്കാട്ടിൽ എന്നിവർ ആശംസ അറിയിച്ചു സംസാരിക്കുകയും ചെയ്തു.
തദവസരത്തിൽ അതിരൂപത ചാപ്ലയിൻ യൂണിറ്റ് മാർഗ്ഗരേഖ പ്രകാശനം ചെയ്തു. പരിപാടിയിൽ പങ്കുചേർന്ന യുവജനങ്ങൾക്കായി കെ.സി.വൈ.എൽ വുമൺ സെൽ മെന്ററും,നീറിക്കാട് ഇടവക അംഗവുമായ അഡ്വ. നവ്യ മരിയ പഴുമാലിൽ ക്ലാസ്സ് നയിച്ചു.
കെ.സി.വൈ.എൽ കിടങ്ങൂർ യൂണിറ്റ് മുൻ പ്രസിഡന്റ് ശ്രീ. ലിജോ മോൻ ജോസഫ് മേക്കാട്ടേൽ രചിച്ച യുവജനങ്ങളുടെ രക്തദാനത്തിന്റെ ആവശ്യകതയെക്കുറിച്ച് വിവരിക്കുന്ന പുസ്തകത്തിന്റെ പ്രകാശനം അതിരൂപത പ്രസിഡന്റ് ശ്രീ ജോണിസ് പി. സ്റ്റീഫൻ പ്രകാശനം ചെയ്തു.
കിടങ്ങൂർ യൂണിറ്റിലെ 95 യുവജനങ്ങൾ പങ്കെടുത്ത പരിപാടികൾക്ക് യൂണിറ്റ് ഡയറക്ടർ ശ്രീ തോമസ് മാത്യു കോയിത്തറ, സിസ്റ്റർ അഡ്വൈസർ സി. ജോബിത SVM, യൂണിറ്റ് ഭാരവാഹികൾ, എക്സിക്യൂട്ടീവ് അംഗങ്ങൾ, ഇടവക കൈകാരന്മാർ എന്നിവർ നേതൃത്വം നൽകി.