pala

എയിഡഡ് സ്കൂളുകൾക്ക് എം എൽ എ ഫണ്ട് അനുവദിക്കുന്നതിനുള്ള നിയന്ത്രണം സർക്കാർ നീക്കണം: മാണി സി കാപ്പൻ

പാലാ: എയിഡഡ് സ്കൂളുകൾക്ക് എം എൽ എ ഫണ്ട് അനുവദിക്കുന്നതിനുള്ള നിയന്ത്രണം സർക്കാർ നീക്കണമെന്ന് മാണി സി കാപ്പൻ എം എൽ എ. കവീക്കുന്ന് സെൻ്റ് എഫ്രേംസ് യു പി സ്കൂളിൻ്റെ നൂറ്റി ഒന്നാമത് വാർഷികാഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സർക്കാർ നിയന്ത്രണം ഉള്ളതിനാൽ അർഹതയുള്ള സ്കൂളുകൾക്കു സഹായങ്ങൾ നൽകാൻ കഴിയാത്ത അവസ്ഥയാണുള്ളതെന്നും എം എൽ എ ചൂണ്ടിക്കാട്ടി. സ്കൂൾ മാനേജർ ഫാ ജോസഫ് വടകര അധ്യക്ഷത വഹിച്ചു. വികാരി ജനറാൾ മോൺ ജോസഫ് മലേപ്പറമ്പിൽ അനുഗ്രഹ പ്രഭാഷണവും ഫോട്ടോ അനാച്ഛാദനവും നിർവ്വഹിച്ചു.

മുനിസിപ്പൽ കൗൺസിലർമാരായ ജോസ് ജെ ചീരാംകുഴി, ബൈജു കൊല്ലംപറമ്പിൽ, സിജി ടോണി, സ്കൂൾ ഹെഡ്മാസ്റ്റർ ജിനോ ജോർജ്, മുൻ കൗൺസിലർ ആൻ്റണി മാളിയേക്കൽ, എബി ജെ ജോസ്, പി ടി എ പ്രസിഡൻ്റ് ടോണി ആൻ്റണി, ശാലിനി ജോയി എന്നിവർ പ്രസംഗിച്ചു.

ശതാബ്ദി സ്മാരക സുവനീറിൻ്റെ പ്രകാശനം മാണി സി കാപ്പൻ എം എൽ എ നിർവ്വഹിച്ചു. തുടർന്നു സ്കോളർഷിപ്പ് വിതരണവും സമ്മാനദാനവും വിദ്യാർത്ഥികളുടെ കലാപരിപാടികളും നടത്തി.

Leave a Reply

Your email address will not be published. Required fields are marked *