കവീക്കുന്ന്: കവീക്കുന്നിലും പാമ്പൂരാംപാറ വ്യാകുലമാതാ തീർത്ഥാടന കേന്ദ്രത്തിലും വിശുദ്ധവാരാചരണത്തിൻ്റെ ഭാഗമായി തിരുക്കർമ്മങ്ങൾ നടന്നു. കവീക്കുന്ന് സെൻ്റ് എഫ്രേംസ് പള്ളിയിൽ നടന്ന പീഡാനുഭവ തിരുക്കർമ്മങ്ങൾക്ക് ഫാ ജോസഫ് മൈലപ്പറമ്പിൽ മുഖ്യ കാർമ്മികത്വം വഹിച്ചു.
തുടർന്നു കവീക്കുന്നിൽ നിന്നും പാമ്പൂരാംപാറ തീർത്ഥാടന കേന്ദ്രത്തിലേയ്ക്ക് കുരിശിൻ്റെ വഴി നടത്തി. പാമ്പൂരാംപാറ തീർത്ഥാടന കേന്ദ്രത്തിൽ റവ ഡോ ജോർജ് വർഗീസ് ഞാറക്കുന്നേൽ പീഡാനുഭവ സന്ദേശം നൽകി. നേർച്ച ചോറു വിതരണവും നടത്തി.
ഇന്ന് കവീക്കുന്നിൽ തിരുക്കർമ്മങ്ങളും പുത്തൻവെള്ളം വെഞ്ചിരിപ്പും ഉണ്ടായിരുന്നു. നാളെ (20/04/2025) വെളുപ്പിനു 3 ന് ഉയർപ്പിൻ്റെ തിരുക്കർമ്മങ്ങൾ ഉണ്ടായിരിക്കും. തുടർന്ന് രാവിലെ 6.45 ന് വിശുദ്ധ കുർബാനയും.