kottayam

കലാദർശന വാർഷിക ആഘോഷം നടത്തി

കോട്ടയം: ദർശന സാംസ്കാരിക കേന്ദ്രത്തിന്റെ കലാ വിഭാഗമായ കലാദർശന അക്കാദമിയുടെ 38 ആം വാർഷികം ആഘോഷിച്ചു. എംജി യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗം അഡ്വ. റെജി സക്കറിയ സമ്മേളനം ഉദ്ഘാടനം ചെയ്തു.

ദർശന സാംസ്കാരിക കേന്ദ്രം ഡയറക്ടർ ഫാ. എമിൽ പുള്ളിക്കാട്ടിൽ, ജേക്കബ് പണിക്കർ തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന്, കഴിഞ്ഞ രണ്ടു മാസങ്ങളായി വിവിധ കലകൾ അഭ്യസിച്ച വിദ്യാർഥികളുടെ അരങ്ങേറ്റവും നടന്നു.

Leave a Reply

Your email address will not be published. Required fields are marked *