erattupetta

ലോക തപാൽ ദിനത്തോടനുബന്ധിച്ച് കടുവാമുഴി പിഎംഎസ്എ പിടിഎം എൽപി സ്കൂളിലെ വിദ്യാർത്ഥികൾ ഈരാറ്റുപേട്ട പോസ്റ്റ് ഓഫീസ് സന്ദർശിച്ചു

ഈരാറ്റുപേട്ട: ലോക തപാൽ ദിനത്തോടനുബന്ധിച്ച് കടുവാമുഴി പിഎംഎസ്എ പിടിഎം എൽപി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ഈരാറ്റുപേട്ട പോസ്റ്റ് ഓഫീസ് സന്ദർശിച്ചു.

പോസ്റ്റ് ഓഫീസിന്റെ ദൈനംദിനപ്രവർത്തനങ്ങളെ മനസ്സിലാക്കുന്നതിനും,പോസ്റ്റൽ സ്റ്റാമ്പ്, ഇല്ലെന്റ്, കവർ, പോസ്റ്റുകാർഡ് എന്നിവ പരിചയപ്പെടുകയും പോസ്റ്റുകാർഡിൽ കുട്ടികൾ കത്തുകൾ അയക്കുകയും വിദ്യാർത്ഥികൾ ജീവനക്കാർക്ക് ആശംസകൾ അറിയിക്കുകയും ചെയ്തു.

പ്രവർത്തനങ്ങൾക്ക് അധ്യാപകരായ സജിത്ത് ബാബു, ബിബിൻ ബേബി, ഫസ്ന എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *