കൊണ്ടൂർ : മീനച്ചിലാറ്റിൽ ഒഴുക്കിൽപെട്ട് മരിച്ച പാലാത്ത് ജിമ്മിയുടെ മകൾ ഐറിൻ (18) ജിമ്മിയുടെ മൃതസംസ്കാര ശുശ്രുഷകൾ ശനിയാഴ്ച (12.07.2025 ) രാവിലെ 11 ന് സ്വവസതിയിൽ ആരംഭിച്ച് അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ സംസ്കരിക്കുന്നതാണ്. ഭൗതിക ശരീരം നാളെ (വെളളിയാഴ്ച ) നാല് മണിക്ക് വസതിയിൽ കൊണ്ടുവരുന്നതാണ്.
കോരുത്തോട് : ആദ്യകാല റേഷൻ വ്യാപാരിയും കുടിയേറ്റകർഷനുമായിരുന്ന പുളിന്താനത്ത് പി. സി. ജോസഫ് (കൊച്ചേട്ടൻ 94) നിര്യാതനായി. സംസ്കാരം നാളെ (30.05.2025) രാവിലെ10 മണിക്ക് കോരുത്തോട് സെന്റ് ജോർജ് പള്ളിയിൽ. മൃതദേഹം ഇന്ന് (29.05.2025) വൈകുന്നേരം 4 മണിക്ക് ഭവനത്തിൽ കൊണ്ടുവരും. ഭാര്യ :പരേതയായ റോസമ്മ മറ്റപ്പള്ളിൽ കുടുംബാംഗമാണ്. മക്കൾ : മോളി, ആലിസ്, റോസമ്മ, അപ്പച്ചൻ( എൽ.ഐ.സി. ഏജന്റ് മുണ്ടക്കയം),മേരിക്കുട്ടി (റിട്ട. അദ്ധ്യാപിക ഗവ. എച്ച്. എസ് കുഴിമാവ്), കുട്ടപ്പായി (തോമസ്), സണ്ണി (പത്രം ഏജന്റ് Read More…
കല്ലേക്കുളം: കുളത്തുങ്കൽ മണ്ണൂർ മോഹനൻ (66) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11 ന് വീട്ടുവളപ്പിൽ. ഭാര്യ ശ്യാമള മേവട വടയാറ്റുകുന്നേൽ കുടുംബാംഗം. മക്കൾ: സനൽ (സെക്രട്ടറി പൂഞ്ഞാർ ക്ഷീര വികസന സംഘം, എസ്.എൻ.ഡി.പി യോഗം മീനച്ചിൽ യൂണിയൻ യൂത്ത് മൂവ്മെന്റ് ജോയിന്റ് സെക്രട്ടറി, മാനേജിംങ് കമ്മറ്റി അംഗം 108-ാം നമ്പർ പൂഞ്ഞാർ), സജൻ, സജിത്ത്. മരുമക്കൾ രമ്യ, മിന്നു, രാജി.