അരുവിത്തുറ : കൊണ്ടൂർ വയംമ്പോത്തനാൽ (വലിയവീട്ടിൽ) ജോസമ്മ ജയിംസൺ (71) അന്തരിച്ചു. സംസ്കാരം ഇന്ന് 2.30ന് വസതിയിൽ ശുശ്രൂഷയ്ക്കു ശേഷം സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ. കാവാലം ചിറയിൽ കുടുംബാംഗമാണ്.
ഭർത്താവ്: പരേതനായ വി.വി.ജയിംസൺ. മക്കൾ: ജിയോ, സാക്കി (ഓസ്ട്രേലിയ), റോസ് മോൾ, പരേതനായ ബിജോയി. മരുമക്കൾ: ആശാ സാക്കി വള്ളിപ്പാലം (ചീങ്കൽ), പോൾ ഏബ്രഹാം കുന്നേൽ (ചെമ്മലമറ്റം).