പാലാ : ജീപ്പ് നിയന്ത്രണം വിട്ട് തിട്ടയിൽ കയറി മറിഞ്ഞ് ഗുരുതര പരുക്കേറ്റ വണ്ടിപ്പെരിയാർ സ്വദേശി സൂരജ് എ.എസിനെ (40 ) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെ വണ്ടി പെരിയാറിൽ വച്ചായിരുന്നു അപകടം.
വാഗമൺ: കാർ നിർത്തിയിട്ട് ബാറ്ററി ചാർജ് ചെയ്തു കൊണ്ടിരിക്കെ മറ്റൊരു കാർ വന്നിടിച്ചു പരുക്കേറ്റ വിനോദസഞ്ചാരികളായ തിരുവനന്തപുരം സ്വദേശികളായ ആര്യ മോഹൻ ( 30) അയാൻ ( 4 വയസ്സ്) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇന്ന് 3 മണിയോടെ വാഗമൺ ഭാഗത്ത് വച്ചായിരുന്നു അപകടം.
വിനോദസഞ്ചാര കേന്ദ്രമായ ഇല്ലിക്കൽകല്ല് സന്ദർശിച്ച് മടങ്ങുന്നവഴി ബ്രേക്ക് നഷ്ട്ടപ്പെട്ട് ബൈക്ക് തോട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ എറണാകുളം സ്വദേശിയായ യുവാവ് മരിച്ചു. എറണാകുളം അരയങ്കാവ് സ്വദേശി ആന്റണി റോഷൻ (24) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന മരട് സ്വദേശി അൽവിനെ (23) പരുക്കുകളോടെ മാർ സ്ലീവാ മെഡിസിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചക്ക് ഒരുമണിയോടെ സഫ മസ്ജിദിന് സമീപമായിരുന്നു അപകടം. എറണാകുളത്തുനിന്നും സുഹൃത്തുക്കളുടെ 7 അംഗസംഘമാണ് നാല് ബൈക്കുകളിലായി ഇല്ലിക്കൽകല്ലിൽ എത്തിയത്. ഇല്ലിക്കൽകല്ല് കണ്ട് മടങ്ങുന്ന വഴി മേലടുക്കത്തിന് സമീപത്തുവെച്ച് Read More…