മുരിക്കുംവയൽ : തദ്ദേശ സ്വയംഭരണ വകുപ്പും അമൃത് മിഷനും സംസ്ഥാന വിഎച്ച്എസ്ഇ എൻഎസ്എസ് സെല്ലും സംയുക്തമായി നടപ്പാക്കുന്ന ജലം ജീവിതം പ്രോജക്റ്റിന്റെ ഭാഗമായി ജലസംരക്ഷണ ദ്രവമാലിന്യ സംസ്കരണ സന്ദേശവുമായി ഗവ :വെക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ മുരിക്കുംവയൽ എൻഎസ്എസ് യൂണിറ്റ് ഈരാറ്റുപേട്ട നഗരസഭയുമായി സഹകരിച്ച് ഈരാറ്റുപേട്ട മുട്ടം ജംഗ്ഷനിൽ ജലഘോഷം തെരുവുനാടകം അവതരിപ്പിച്ചു.
പ്രിൻസിപ്പൽ സുരേഷ് ഗോപാൽ അധ്യക്ഷത വഹിച്ചു. ഈരാറ്റുപേട്ട നഗരസഭ ചെയർപേഴ്സൺ സുഹറ അബ്ദുൾ ഖാദർ ഉദ്ഘാടനം നിർവൃഹിച്ചു.
വാർഡ് കൗൺസിലർ സുനിത ഇസ്മായിൽ , കൗൺസിലർ അബ്ദുൾ ഖാദർ, എൻ എസ് എസ് പ്രോഗ്രാം ഓഫിസർ സുനിൽകുമാർ ബി എന്നിവർ പ്രസംഗിച്ചു.ജലശപഥം പ്രതിജ്ഞ,പദയാത്ര, കടകളിൽ ഡാങ്ലറുകൾ സ്ഥാപിക്കൽ എന്നിവയും നടത്തി.