യാക്കോബായ സഭാ അധ്യക്ഷൻ ബസേലിയോസ് തോമസ് പ്രഥമൻ ബാവ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ആരോഗ്യനില വഷളായതിനെ തുടർന്ന് ഇന്ന് വെൻ്റിലേറ്ററിലേക്ക് മാറ്റിയിരുന്നു.
ആറ് മാസമായി ചികിത്സയിൽ കഴിയുകയായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്നാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രക്തസമ്മർദത്തിലെ വ്യതിയാനമടക്കം പരിഹരിക്കാൻ ശ്രമം തുടരുന്നതിനിടെയാണ് ഇന്ന് വൈകിട്ട് 5.21 ന് അന്ത്യം സംഭവിച്ചത്.
എറണാകുളം ജില്ലയിലെ പുത്തന്‍കുരിശാണ് അദ്ദേഹത്തിന്റെ സ്വദേശം. 1929ലാണ് അദ്ദേഹത്തിന്റെ ജനനം. 1958 ഒക്ടോബറിലാണ് അദ്ദേഹം വൈദിക പട്ടം സ്വീകരിച്ചത്. 1974ല്‍ അദ്ദേഹം മെത്രോപൊലീത്തയായി.
2000 ല്‍ പുത്തന്‍കുരിശില്‍ ചേര്‍ന്ന പള്ളി പ്രതിപുരുഷ യോഗം നിയുക്ത ശ്രേഷ്ഠ കാതോലികയായി തെരഞ്ഞെടുത്തു. മലങ്കര സഭയുമായി ബന്ധപ്പെട്ട പ്രധാന പദവികളെല്ലാം തന്നെ വഹിച്ചിട്ടുള്ള അദ്ദേഹം ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടെ സജീവമായിരുന്നു.