മറ്റക്കാട് : കൊച്ചുപുരയ്ക്കൽ ജേക്കബ് മാത്യു (തങ്കച്ചൻ-64) നിര്യാതനായി. സംസ്കാര ശുശ്രൂഷകൾ നാളെ (23/05/ 2025) രാവിലെ 10 മണിക്ക് പാലാ, മുത്തോലിയിലുള്ള വീട്ടിൽ ആരംഭിച്ച് അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളി സെമിത്തേരിയിൽ സംസ്കരിക്കുന്നതുമാണ്.
അരുവിത്തുറ :കണിയാംകുന്നേൽ സോയി എബ്രഹാം (52 ) നിര്യാതനായി.ഭൗതികശരീരം ഇന്ന് (31-10-2025 ) രാവിലെ 9 മണിക്ക് പിതൃസഹോദരൻ ബേബിയുടെ (സെബാസ്റ്റ്യൻ) വസതിയിൽ കൊണ്ടുവരുന്നതും മൃതസംസ്കാര ശുശ്രൂഷകൾ ഉച്ചകഴിഞ്ഞ് 2 മണിക്ക് ഭവനത്തിൽ ആരംഭിച്ച് അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ സംസ്കരിക്കുന്നതുമാണ്.
മീനച്ചിൽ ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റും എട്ടാം വാർഡ് മെമ്പറുമായ ഷേർളി ബേബി അന്തരിച്ചു. നാളെ (തിങ്കളാഴ്ച) രാവിലെ 11 ന് പഞ്ചായത്ത് ഹാളിൽ പൊതുദർശനം. സംസ്കാരം തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് പൈക പള്ളിയിൽ. അസുഖ ബാധിത ആയിട്ട് ചികിത്സയിലായിരുന്നു.