അനുമതിയില്ലാതെ സാറ്റലൈറ്റ് ഫോൺ ഉപയോഗിച്ചതിന് ഇസ്രായേൽ സ്വദേശി പിടിയിൽ. ഇസ്രായേൽ സ്വദേശിയായ ഡേവിഡ്എലി ലിസ് ബോണ (75) യാണ് മുണ്ടക്കയം പൊലീസ് പിടികൂടിയത്. കുമരകത്ത് എത്തിയ ഇയാൾ അവിടെനിന്ന് തേക്കടിയിലേക്ക് പോകുന്ന വഴിയാണ് സാറ്റലൈറ്റ് ഫോൺ ഉപയോഗിച്ചത്
ഇന്റലിജൻസ് വിഭാഗം മുഖേന പൊലീസിന് ഈ വിവരം ലഭിച്ചു. തുടർന്ന് ഇയാളെ മുണ്ടക്കയത്ത് വച്ച് പിടികൂടുകയുമായിരുന്നു. ഇന്റലിജൻസും, NIA യും, പൊലീസും ഇയാളെ ചോദ്യം ചെയ്‌തു.

സാറ്റലൈറ്റ് ഫോൺ പിടിച്ചെടുത്ത് മറ്റ് നിയമ നടപടികൾക്ക് ശേഷം സ്വന്തം ജാമ്യത്തിൽ വിട്ടു. ഇന്ത്യൻ വയർലെസ് ടെലഗ്രാഫി ആക്ട് പ്രകാരമാണ് കേസ് എടുത്തത്.