general

ഇരുമാപ്രമറ്റം എം. ഡി. സി. എം. എസ്. ഹൈസ്കൂൾ പ്ലാറ്റിനം ജൂബിലി സമാപന ആഘോഷ വിളംബര റാലിയും കലാസന്ധ്യയും നടന്നു

ചാലമറ്റം : ഒരു വർഷമായി വിവിധ കർമ്മ പരിപാടികളിലൂടെ നടന്നു വന്ന ഇരുമാപ്രമറ്റം എം. ഡി. സി. എം. എസ്. ഹൈസ്കൂൾ പ്ലാറ്റിനം ജൂബിലി സമാപന ആഘോഷങ്ങൾ മെയ് 10 വെള്ളിയാഴ്ച വൈകിട്ട് 3 മണിക്ക് മേലുകാവ്മറ്റത്ത് നിന്നും ചാലമറ്റത്തേയ്ക്ക് നടക്കുന്ന വിളംബര റാലിയോടെ ആരംഭിച്ചു. തുടർന്ന് ഒരു മാസക്കാലം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികൾ ജൂൺ 30 ന് സമാപിക്കും.

മേലുകാവ് മറ്റത്തു നിന്നും ആരംഭിച്ച വിളംബര റാലി മേലുകാവ് മറ്റം സെൻ്റ്.തോമസ് കാത്തലിക് പള്ളി വികാരി റവ.ഫാ.ജോർജ്ജ് കാരംവേലിൽ ഉദ്ഘാടനം ചെയ്തു.മുൻ എ. ഡി പി ഐ, സി എം എസ് സ്കൂൾ കോർപ്പറേറ്റ് മാനേജർ ജെസി ജോസഫ് ദീപ ശിഖ തെളിയിച്ചു.മേലുകാവ് പോലീസ് ഇൻസ്പെക്ടർ സനൽ കുമാർ വിളംബര റാലി ഫ്ലാഗ് ഓഫ് ചെയ്തു.

എസ് എൻ ഡി പി ശാഖാ സെക്രട്ടറി പ്രകാശ് മാറാമറ്റം ആശംസകൾ അർപ്പിച്ചു. തുടർന്ന് നവീകരിച്ച് സ്കൂൾ ഓഡിറ്റോറിയത്തിൽ സാംസ്കാരിക സമ്മേളനവും കലാസന്ധ്യയും നടന്നു.

പ്ലാറ്റിനം ജൂബിലി സമാപന ആഘോഷങ്ങളുടെ ഉദ്ഘാടനം സി എസ് ഐ ഈസ്റ്റ് കേരള മഹായിടവക മുൻ ബിഷപ്പ് റ്റൈറ്റ്.റവ.ഡോ.കെ. ജി ദാനിയേൽ നിർവ്വഹിച്ചു. സ്കൂൾ ലോക്കൽ മാനേജർ റവ. മാക്സിൻ ജോൺ അധ്യക്ഷത വഹിച്ചു. മജീഷ്യൻ പ്രൊഫ.പി.എം. മിത്ര മുഖ്യാതിഥിയായി മാന്ത്രിക കലാവിരുന്നൊരുക്കി സന്ദേശം നൽകി.

ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ഫെർണാണ്ടസ്, ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജെറ്റോ ജോസ് ,മേലുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജു സോമൻ, മേലുകാവ് ഗ്രാമപഞ്ചായത്ത് ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ അനുരാഗ് പാണ്ടിക്കാട്,വാർഡ് മെമ്പർ ഡെൻസി ബിജു,സി എസ് ഐ ഈസ്റ്റ് കേരള മഹായിടവക ട്രഷറർ റവ. പി.സി. മാത്യുക്കുട്ടി, ബേക്കർ ഡേൽ ചർച്ച് വാർഡൻമാരായ ജോസഫ് ചാക്കോ, ജോർജ് കുട്ടി പി ജെ , ഹെഡ്മിസ്ട്രസ് ഇൻ-ചാർജ് ലിൻ്റാ ദാനിയേൽ, പി.റ്റി. എ. പ്രസിഡന്റ് ജഗു സാം, ഓ.എസ്.എ. പ്രസിഡന്റ് സണ്ണി മാത്യു വടക്കേമുളഞ്ഞനാൽ, ജൂബിലി ആഘോഷ രക്ഷാധികാരി എ.ജെ. ഐസക് അമ്പഴശ്ശേരിൽ, ഓ എസ് എ വൈസ് പ്രസിഡൻ്റ് ദീപാ മോൾ ജോർജ്ജ്, സെക്രട്ടറി റ്റി. ജെ. ബെഞ്ചമിൻ, ട്രഷറർ സിബി മാത്യു പ്ലാത്തോട്ടം, എസ് എൻ ഡി പി മേലുകാവ് മറ്റം ശാഖാ പ്രസിഡൻ്റ് പി.എസ് ഷാജി, റവ.റോയ് പി.തോമസ്,റ്റിറ്റോ .റ്റി. തെക്കേൽ, എന്നിവർ ആശംസകൾ അർപ്പിച്ചു.

മുൻ അധ്യാപകർ, പൂർവ്വ വിദ്യാർത്ഥികൾ,എന്നിവർ പങ്കെടുക്കും. വിദ്യാർത്ഥികളും പൂർവ്വ വിദ്യാർത്ഥികളും ,സുജാതാ മേലുകാവും സംഘവും നയിക്കുന്ന ഗാനസന്ധ്യ – മിമിക്സ് പ്രോഗ്രാം നടന്നു.

Leave a Reply

Your email address will not be published. Required fields are marked *