സിനിമാ സീരിയല്‍ താരം വിഷ്ണു പ്രസാദ് അന്തരിച്ചു. കരള്‍ രോഗബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു. ശസ്ത്രക്രിയയ്ക്ക് തയ്യാറെടുപ്പ് നടത്തുന്നതിനിടെയാണ് മരണം സംഭവിച്ചത്. നടന്റെ കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്കുള്ള ഒരുക്കത്തിലായിരുന്നു കുടുംബവും സഹപ്രവര്‍ത്തകരും. മകള്‍ കരള്‍ നല്കാന് തയാറുമായിരുന്നു. ശസ്ത്രക്രിയയ്ക്കായുള്ള തുക കണ്ടെത്താനുള്ള ശ്രമത്തിനിടെയാണ് മരണം. കാശി, കൈ എത്തും ദൂരത്ത്, റണ്‍വേ, മാമ്പഴക്കാലം, ലയണ്‍, ബെന്‍ ജോണ്സണ്, ലോകനാഥന് ഐഎഎസ്, പതാക, മാറാത്ത നാട് തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു. സീരിയല്‍ രംഗത്തും സജീവമായിരുന്നു. നടന് കിഷോര്‍ Read More…
തലപ്പലം : കുന്നക്കാട്ട് ലൈലാമ്മ വർക്കി (70) നിര്യാതയായി. ഭൗതികശരീരം ഇന്ന് (29.03.2025 ) വൈകുന്നേരം 7മണിക്ക് വസതിയിൽ കൊണ്ടുവരും. മൃതസംസ്കാര ശുശ്രഷകൾ നാളെ (30.03.25 ) ഉച്ചകഴിഞ്ഞ് 2.30ന് സ്വവസതിയിൽ ആരംഭിച്ച് അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ സംസ്കരിക്കുന്നതാണ്.
തീക്കോയി :വില്ലന്താനത്ത് വി. എസ്. മാത്യു (മാത്യുച്ചൻ-68) അന്തരിച്ചു. സംസ്കാരം (28-05-2025)10 ന് ഭവനത്തിൽ ആരംഭിച്ച് തീക്കോയി സെന്റ് മേരീസ് ഫോറോനാ പള്ളിയിൽ സെമിതേരിയിൽ. ഭാര്യ : ജാൻസി മാത്യു ഇടുക്കി പൊട്ടൻകാട് തെക്കേമുറിയിൽ കുടുംബാംഗം. മക്കൾ : നീനു മെറിൻ മാത്യു, സിസ്റ്റർ അഞ്ചു എലിസബത്ത് മാത്യു, ആൽബിൻ സ്കറിയ മാത്യു, അൽഫോൻസ് മാത്യു, മരുമകൻ: ജോബിൻ സക്കറിയ. മൃതദേഹം നാളെ (27ന്) 4.30 ന് വീട്ടിലെത്തിക്കും.