മുണ്ടക്കയം: സിവിൽ സർവീസ് പരീക്ഷയിൽ ദേശീയ തലത്തിൽ മുപ്പത്തി മൂന്നാം റാങ്കുo, കേരള സംസ്ഥാനത്തു ഒന്നാം റാങ്കും കരസ്ഥമാക്കിയ പാലാ കാരിക്കകുന്നേൽ ആൽഫ്രഡ് തോമസിനെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് മുണ്ടക്കയം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു.
ഇഞ്ചിയാനിയിലുള്ള തന്റെ മാതാവിന്റെ വസതിയിൽ എത്തിയപ്പോളാണ് ആണ് ഈ ആദരവ് നൽകിയത്. ഇതിനോടാനുബന്ധിച്ചു നടന്ന യോഗത്തിൽ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് കെ. എസ്. രാജൂ അധ്യക്ഷതവഹിച്ചു.
ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ബിനു മറ്റക്കര, റോയ് കപ്പലുമാക്കൽ, ബോബി. കെ. മാത്യു, ബെന്നി ചേറ്റു കുഴി, എൻ. ആർ. സുരേഷ്,എ. ജെ. ജോൺ, അഡ്വ. ജോസി ആന്റണി, സന്തോഷ്, ഷാജി പുള്ളോലിൽ, ജോസ്,സച്ചിൻ, റോബിൻ, എന്നിവർ പ്രസംഗിച്ചു.