pala

അഭിഭാഷക സംരക്ഷണ നിയമം നടപ്പാക്കണം: ഇന്ത്യൻ ലോയേഴ്‌സ് കോൺഗ്രസ്‌

പാലാ: അഭിഭാഷകർക്കെതിരെ വർധിച്ചുവരുന്ന അതിക്രമങ്ങൾ തടയുന്നതിനായി അഭിഭാഷക സംരക്ഷണ നിയമം നടപ്പാക്കണമെന്ന് ഇന്ത്യൻ ലോയേഴ്‌സ് കോൺഗ്രസ്‌ പാലാ കോർട്ട് സെന്റർ യൂണിറ്റ് കമ്മറ്റി ആവശ്യപ്പെട്ടു. ഇന്ത്യൻ ലോയേഴ്‌സ് കോൺഗ്രസ്‌ സംസ്ഥാന വ്യാപകമായി നടത്തുന്ന അഭിഭാഷക അവകാശ സംരക്ഷണ ദിനത്തിന്റെ ഭാഗമായി പാലാ കോടതി സമുച്ചയത്തിൽ പ്രതിഷേധ യോഗം നടത്തി.

അഭിഭാഷക സംരക്ഷണ നിയമം നടപ്പാക്കുക, അഭിഭാഷക ക്ഷേമനിധി 30 ലക്ഷം രൂപാ ആക്കി ഉയർത്തുക, ജൂനിയർ അഭിഭാഷകർക്കു അയ്യായിരം രൂപാ വീതം പ്രതിമാസം സ്റ്റൈപെൻഡ് ആയി നൽകുകയും നിലവിലുള്ള കുടിശ്ശിഖ കൊടുത്തു തീർക്കുകയും ചെയ്യുക, അഭിഭാഷക പെൻഷൻ സ്കീം നടപ്പിലാക്കുക,

ബാർ കൗൺസിൽ ഫണ്ട്‌ തട്ടിപ്പു കേസിലെ മുഴുവൻ പ്രതികളേയും ഉടൻ അറസ്റ്റ് ചെയ്യുക, ചെക്ക് കേസുകളിലെയും കുടുംബ കോടതി കേസുകളിലെയും അന്യായമായ ഫീസ് വർദ്ധന പിൻവലിക്കുക, പെറ്റി കേസുകൾക്ക് മാത്രമായി സായാഹ്ന കോടതികൾ ആരംഭിക്കുക, ഈഫയലിംഗ് നടപടികൾ സുഖമമാക്കുന്നതിനായി ആവശ്യത്തിന് കോടതി ജീവനക്കാരെ നിയമിക്കുക

അഭിഭാഷകരുടെ ആരോഗ്യ ക്ഷേമനിധി 5 ലക്ഷം രൂപയായി വർധിപ്പിക്കുകയും അവരുടെ കുടുംബാംഗങ്ങളെ കൂടി പദ്ധതിയിൽ ഉൾപ്പെടുത്തുകയും ചെയ്യുക, വെൽഫെയർ ഫണ്ട് ലഭിച്ചതിനുശേഷവും അഭിഭാഷകനായി തുടർന്നും പ്രാക്ടീസ് ചെയ്യുവാൻ അനുവദിക്കുക,

ലീഗൽ ബെനഫിറ്റ് ഫണ്ടായി സർക്കാരിന് ലഭിച്ചിട്ടുള്ള മുഴുവൻ തുകയും കുടിശിഖ തീർത്തു കേരള ബാർ കൗൺസിലിന് കൈമാറുക, അഭിഭാഷക ക്ഷേമനിധിയിൽ അംഗമാകുന്നതിനുള്ള കാലാവധി 10 വർഷത്തിൽ നിന്നും 15 വർഷമായി ഉയർത്തുക, തുടങ്ങിയ 12 ഇന ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് പ്രതിഷേധ സമരം സംഘടിപ്പിച്ചത്.

യൂണിറ്റ് പ്രസിഡന്റ്‌ അഡ്വ. മനോജ്‌ കാച്ചിറമറ്റം അധ്യക്ഷത വഹിച്ചു. ഡി.സി.സി വൈസ് പ്രസിഡന്റ്‌ അഡ്വ. ബിജു പുന്നത്താനം ഉദ്ഘാടനം ചെയ്തു. അഭിഭാഷകരായ സിറിക് ജെയിംസ്, സന്തോഷ്‌ മണർകാട്,

കെ.ടി ജേക്കബ്ബ് കളർപാറ, ഉഷാ മേനോൻ, പ്രകാശ് വടക്കൻ, ബിനോയ്‌ ജോസ് മാത്യു, സജി മഞ്ഞപ്പള്ളിൽ, ഷൈബി അലക്സ്‌, എസ്. രാജേഷ്, റെജി തുരുത്തിയിൽ, ആർ. മനോജ്‌, എ. എസ് അനിൽ കുമാർ, ഷാജി എടേട്ടു,

ജോബി ജോർജ്, ബിജോയ്‌ മാത്യു,ജേക്കബ് അൽഫോൻസാ ദാസ്, ജിൻസൺ ചെറുമലയിൽ, ഗോകുൽ ജഗന്നിവാസ്, ജോയൽ മാത്യു, സോമശേഖരൻ നായർ, കാന്തർ സിറിക്, രേഷ്മ തോമസ്, നവീൻ മൈക്കിൾ, ആഷിഷ് കുട്ടിക്കാട്ട്, തുടങ്ങിയവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *