kottayam

ആരോഗ്യ മേഖല മാഫിയ വത്ക്കരിക്കപ്പെട്ടിരിക്കുന്നു: തിരുവഞ്ചൂർ രാധാകൃഷ്ണൻ

കോട്ടയം: അശാസ്ത്രീയവും അനാരോഗ്യപരവും ചെലവേറിയതുമായ സമീപനം കൊണ്ട് ആരോഗ്യരംഗം ആകെ അനാരോഗ്യകരമായിരിക്കുന്നു എന്ന് എം എൽ എ തിരുവഞ്ചൂർ രാധാകൃഷ്ണൻ അഭിപ്രായപ്പെട്ടു.

ഇന്ത്യൻ അക്യുപങ്ചർ പ്രാക്ടീഷണേഴ്സ് അസോസിയേഷൻ (ഐ.എ.പി.എ ) സംസ്ഥാന പ്രതിനിധി സമ്മേളനം കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സർക്കാർ ജനങ്ങൾക്ക് അനുഗണവും ലളിതവുമായ ചികിത്സാ സംവിധാനം ലഭ്യമാക്കണം. അനാവശ്യമായ ഭീതി പരത്തി മരുന്ന് മാഫിയകളെ സപ്പോർട്ട് ചെയ്യരുത്. ഈ സാഹചര്യത്തിലാണ് അക്യുപങ്ചർ പ്രസക്തമാവുന്നതെന്നും കൂടുതൽ ആളുകളിലേക്ക് ഇത് പ്രചരിപ്പിക്കാൻ ഐ എ പി എ ക്ക് കഴിയട്ടെയെന്നും
അദ്ദേഹം ആശംസിച്ചു.

ഐ എ പി എ സംസ്ഥാന ജനറൽ സെക്രട്ടറി അക്യു മാസ്റ്റർ സുനീർ. സി. കെ. സ്വാഗതം ആശംസിച്ചു. ട്രെഷറർ അക്യു മാസ്റ്റർ ഖമറുദ്ധീൻ കൗസരി അധ്യക്ഷ പദം അലങ്കരിച്ചു. ആരോഗ്യ സംരക്ഷണം മൗലീക അവകാശം എന്നവിഷയത്തിൽ ഐ എ പി എ സംസ്ഥാന പ്രസിഡന്റ്‌ അക്യു മാസ്റ്റർ ഷുഹൈബ് റിയാലൂ ക്ലാസ്സ്‌ എടുത്ത് സംസാരിച്ചു.

കേരള കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയംഗം നയാസ് മുഹമ്മദ്‌, ഐ എ പി എ സംസ്ഥാന പി ആർ ഓ അക്യു മാസ്റ്റർ ജുനൈദ് അഹമ്മദ്‌, ഐ എ പി എ സംസ്ഥാന വൈസ് പ്രസിഡന്റ്‌ അക്യു മാസ്റ്റർ സയ്യിദ് അക്രം, ഐ എ പി എ ലീഗൽ അഡ്വൈസർ അഡ്വ. ഷെരീഫ്, എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. പ്രോഗ്രാം കൺവീനറും, ഐ എ പി എ സ്റ്റേറ്റ് എക്സിക്യൂട്ടീവ് അംഗവുമായ അക്യു മാസ്റ്റർ സുധീർ സുബൈർ കൃതജ്ഞത രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *