melukavu

ഇലവീഴാപൂഞ്ചിറയിൽ സുരക്ഷ നിയന്ത്രണവും അടിസ്ഥാന സൗകര്യ വികസനവും ഉടൻ നടപ്പിലാക്കും: ജില്ലാ കളക്ടർ

ഇലവീഴാപൂഞ്ചിറ : കോട്ടയം ജില്ലയിലെ പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രമായ ഇലവീഴാപൂഞ്ചിറയിൽ എത്തുന്ന വിനോദസഞ്ചാരികളുടെ വർദ്ധനവ് കണക്കിലെടുത്ത് സുരക്ഷ നിയന്ത്രണവും അടിസ്ഥാന സൗകര്യവികസനവും വളരെ അടിയന്തരമായി നടപ്പിലാക്കുമെന്ന് ഇലവീഴാപൂഞ്ചിറ സന്ദർശിച്ച കോട്ടയം ജില്ലാ കളക്ട്ർ ജോൺ വി.സാമുവേൽ അറിയിച്ചു.

മേലുകാവ് ഗ്രാമപഞ്ചായത്തിൻ്റെയും ഡി.റ്റി.പി.സിയുടെയും സംയുക്ത മേൽനോട്ടത്തിൽ ഇലവീഴാപൂഞ്ചിറയിലെ സുരക്ഷ നിയന്ത്രണവും അടിസ്ഥാന സൗകര്യ വികസനവും മാലിന്യ സംസ്കരണവും നടപ്പിലാക്കുവാനാണ് കളക്ടറുടെ തീരുമാനം.ഇലവീഴാപൂഞ്ചിറയിൽ എത്തുന്ന വിനോദ സഞ്ചാരികളുടെ വാഹനങ്ങൾക്ക് ബി.എസ്.എൻ. എൽ ടവർ ഭാഗത്ത് പാർക്കിംഗ് സൗകര്യങ്ങൾ ഏർപ്പെടുത്തും.

ഇലവീഴാപൂഞ്ചിറയിലെ വിവിധ ടൂറിസം പോയിൻ്റുകളിൽ വിശ്രമകേന്ദ്രങ്ങൾ നിർമ്മിക്കും. ദിശാബോർഡുകൾ സ്ഥാപിക്കും. പോലീസ് എയ്ഡ് പോസ്റ്റ്, ടൂറിസം ഇൻഫർമേഷൻ സെൻ്റർ, അമെനറ്റി സെൻ്ററുകൾ സ്ഥാപിക്കും.

ഇലവീഴാപൂഞ്ചിറ ടൂറിസം വികസനം നടപ്പിലാക്കുന്നതിനായി മേലുകാവ് ഗ്രാമപഞ്ചായത്തും ഡി.റ്റി.പി.സിയും സംയുക്തമായിട്ട് ഡി.പി.ആർ തയ്യറാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *