പാലാ: ജ്യോതിർഭവൻ കൗൺസിലിംഗ് സെൻററിൻ്റെയും ദർശന IELTS OET അക്കാദമി പാലായുടെയും സംയുക്ത ആഭിമുഖ്യത്തിൽ ചെത്തിമറ്റത്തുള്ള ദർശന അക്കാദമി ഓഡിറ്റോറിയത്തിൽ വച്ച് ഹിപ്നോതെറാപ്പി ഏകദിന ശില്പശാല നടന്നു.
ചാവറ പബ്ലിക് സ്കൂൾ ഡയറക്ടർ ഫാദർ ബാസ്റ്റ്യൻ മംഗലത്ത് ശില്പശാല ഉദ്ഘാടനം ചെയ്തു. ഫാദർ മാത്യു ചന്ദ്രൻ കുന്നേൽ അധ്യക്ഷനായിരുന്നു. ദർശന അക്കാദമി ഡയറക്ടർ ഫാദർ എമിൽ പുള്ളിക്കാട്ടിൽ സ്വാഗതം പറഞ്ഞു.
പ്രശസ്ത മനശാസ്ത്രജ്ഞനും ഐപിഎൽ പെർഫോമൻസ് കോച്ചുമായിരുന്ന ഡോ. ജിനി പി ഗോപിനാഥ് ശില്പശാലയ്ക്ക് നേതൃത്വം നൽകി. കേരളത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നായി ഏകദേശം 70 ഓളം പേർ പരിപാടിയിൽ സംബന്ധിച്ചു. പങ്കെടുത്ത എല്ലാവർക്കും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.