പാലാ : മയക്കുമരുന്നിന്റെ വർദ്ധിച്ചുവരുന്ന ഉപയോഗങ്ങൾ കണക്കിലെടുത്ത് ലഹരിക്കെതിരെ പാലാ രൂപത യുവജനപ്രസ്ഥാനം എസ്.എം.വൈ.എം. – കെ.സി.വൈ.എം. പാലാ രൂപത ജാഗ്രത സമിതി രൂപീകരിച്ചു. ജാഗ്രത സമിതിയുടെ രൂപീകരണത്തോടനുബന്ധിച്ച് യുവജനപ്രസ്ഥാനം നേതൃത്വം നൽകുന്ന മഹാ ലഹരി വിരുദ്ധ ക്യാമ്പയിൻ ‘ഡ്രഗ് ഫ്രീ യൂത്ത്’ ന് തുടക്കമായി. കൗൺസിലിംഗ്, ബോധവൽക്കരണ സെമിനാറുകൾ, വീഡിയോ ചലഞ്ച്, സായാഹ്ന കൂട്ടായ്മകൾ, കലാ – കായിക മേഖലയിലെ പ്രവർത്തനങ്ങൾ തുടങ്ങിയവ ഉൾപ്പെടുന്ന ലഹരി വിരുദ്ധ ക്യാമ്പയിൻ തുടർദിവസങ്ങളിൽ ഫൊറോനകളിലും, യൂണിറ്റുകളിലുമായി നടത്തപ്പെടും. പാലാ Read More…
പാലാ: വലവൂർ ഗവൺമെന്റ് യുപി സ്കൂളിൽ ജോസ് കെ മാണി എംപി അനുവദിച്ച സ്കൂൾ ബസ്സിന്റെയും എംപി ഫണ്ട് ഉപയോഗിച്ച് ടാർ ചെയ്ത റോഡിന്റെയും ഉദ്ഘാടനം ജോസ് കെ മാണി എംപി നിർവഹിച്ചു. കരൂർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റും വാർഡ് മെമ്പറുമായ ബെന്നി മുണ്ടത്താനത്ത് അധ്യക്ഷത വഹിച്ച യോഗത്തിൽ ഫെഡറൽ ബാങ്കിന്റെ സോഷ്യൽ സർവീസ് വിഭാഗമായ ഫെഡ്സേർവ് സംഭാവന ചെയ്ത ചിൽഡ്രൻസ് പാർക്കിന്റെ ഉദ്ഘാടനം കരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി അനസ്യ രാമൻ നിർവഹിച്ചു . സ്കൂളിന്റെ Read More…
പാലാ: ടൗൺ കുരിശുപള്ളിയിൽ പരിശുദ്ധ അമലോത്ഭവ മാതാവിൻ്റെ ജൂബിലി തിരുനാൾ ഡിസംബർ ഒന്ന് മുതൽ എട്ടുവരെ ആഘോഷിക്കും. പാലാ കത്തീഡ്രൽ, ളാലം പഴയപള്ളി, ളാലം പുത്തൻപള്ളി ഇടവകകളുടെ ആ ഭിമുഖ്യത്തിലാണ് തിരുനാൾ ആഘോഷം. ഒന്നിന് വൈകുന്നേരം 5.15ന് ളാലം പഴയപള്ളിയിൽ വിശുദ്ധ കുർബാന. ആറിന് കുരിശു പള്ളിയിലേയ്ക്ക് പ്രദക്ഷിണം. കൊടിയേറ്റ് ഫാ. ജോസ് കാക്കല്ലിൽ (പ്രസിഡൻ്റ്, ജൂബിലി ആ ഘോഷക്കമ്മിറ്റി, കത്തീഡ്രൽ വികാരി). തുടർന്നുള്ള തിരുനാൾ ദിവസങ്ങളിൽ പുലർച്ചെ 5.30നും വൈകുന്നേരം ആറിനും വിശുദ്ധ കുർ ബാന. Read More…