മുരിക്കുംവയൽ: ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കുളിൽ നാഷണൽ സർവീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ ഹിരോഷിമ ദിനം ആചരിച്ചു. അധ്യാപകരായ ഡോക്ടർ ജെൻസി, രേഖാ മോൾ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ സുനിൽകുമാർ ബി എന്നിവർ സംസാരിച്ചു.
മലയാളത്തിന്റെ പ്രിയ കഥാകാരന് എം ടി വാസുദേവന്‍ നായരുടെ സംസ്കാരം വൈകീട്ട് 5 മണിക്ക് നടക്കും. ‘കാറ്റത്ത് ഒരു തിരിനാളം അണഞ്ഞു പോകുന്നതു പോലെ മരിക്കാനാണ് എനിക്കാഗ്രഹം’–മരണമെന്ന സത്യത്തെക്കുറിച്ച് ഇത്രയും ലളിതമായി പറഞ്ഞ കഥാകാരന്റെ സംസ്കാരം നടക്കുന്നത് മാവൂർ റോഡിലെ ‘സ്മൃതിപഥം’ എന്നു പേരിട്ട് പുതുക്കി പണിത പൊതുശ്മശാനത്തിൽ. ശ്മശാനം പുതുക്കി പണിതിട്ട് ദിവസങ്ങളേ ആയിട്ടുള്ളൂ. അവിടേക്കുള്ള ആദ്യ വിലാപയാത്ര എംടിയുടേതാണ്. മോഹന്‍ലാല്‍ ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ എം ടിയെ അവസാനമായി ഒരുനോക്കുകാണാന്‍ കോഴിക്കോട്ടെ വീട്ടിലെത്തി. എംടിയുടെ Read More…
ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണത്തിൽ സംസ്ഥാനവ്യാപകമായി പ്രതിഷേധം തുടങ്ങി. സിഐടിയു ഒഴികെയുള്ള സംഘടനകള്‍ പ്രതിഷേധിക്കുന്ന സാഹചര്യത്തിലാണ് സംസ്ഥാന വ്യാപകമായി ഇന്നും ഡ്രൈംവിഗ് ടെസ്റ്റുകള്‍ മുടങ്ങിയത്. ടെസ്റ്റ് പരിഷ്ക്കാരങ്ങൾക്കെതിരെയാണ് ഐഎൻടിയുസിയും സ്വതന്ത്ര സംഘടനകളും സമരം തുടരുന്നത് കൊടുവള്ളി ആർടിഒ ഓഫീസിന് കീഴിലുള്ള കുന്നമംഗലം പൊയ്യ ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടിൽ ഡ്രൈവിങ് സ്കൂൾ ഉടമകളും ജീവനക്കാരും പ്രതിഷേധിക്കുന്നു. ഐഎൻടിയുസി – എകെഎംഡിഎസ് – ബിഎംഎസ് യൂണിയനുകളുടെ നേതൃത്വത്തിലാണ് പ്രതിഷേധം. മുട്ടത്തറയിൽ ഇന്ന് ഡ്രൈവിംഗ് ടെസ്റ്റ് ഇല്ല. ഇന്ന് ടെസ്റ്റ് നടത്തേണ്ടിയിരുന്നത് 20 Read More…
സിനിമകളിലെ അക്രമങ്ങൾ യുവാക്കളെ സ്വാധീനിക്കുന്നുവെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. അടുത്തിടെ പുറത്തിറങ്ങിയ മലയാളചിത്രം മാർക്കോ ഉൾപ്പെടെയുള്ള സിനിമകളുടെ പേരെടുത്ത് പറഞ്ഞാണ് അദ്ദേഹത്തിന്റെ വിമർശനം. വിഷയത്തിൽ സർക്കാർ ഇടപെടൽ ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. വ്യാപകമായ അക്രമങ്ങൾ നടക്കുകയാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. അതിനൊപ്പം ആർ.ഡി.എക്സ്, മാർക്കോ പോലുള്ള സിനിമകൾ വന്ന് ആളുകളെ പ്രത്യേകിച്ച് ചെറുപ്പക്കാരെ അക്രമങ്ങൾക്ക് പ്രോത്സാഹനം നൽകുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇതെല്ലാം തടയേണ്ടത് സർക്കാരിന്റെ ചുമതലയാണ്. ഗവണ്മെന്റ് ഇവിടെ നിഷ്ക്രിയമായിരിക്കുകയാണ്. ഏത് മാർഗത്തിലൂടെയും ജനങ്ങളെ വഴിതെറ്റിക്കാനും Read More…