കോട്ടയം:അതിശക്തമായ മഴയുടെ സാഹചര്യത്തിലും ജില്ലയിൽ റെഡ് അലെർട്ട് പ്രഖ്യാപിച്ചതിനാലും കോട്ടയം ജില്ലയിലെ അങ്കണവാടി, പ്രൊഫഷണൽ കോളജുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച (ഡിസംബർ 2) അവധി നൽകി ജില്ലാ കളക്ടർ ജോൺ വി. സാമുവൽ ഉത്തരവായി. മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് അവധി ബാധകമല്ല.
Related Articles
മൂന്നുതവണയും തെറ്റായ ഉത്പന്നം: ഫ്ളിപ്കാർട്ടിന് 25000 രൂപ പിഴയിട്ട് ഉപഭോക്തൃ തർക്കപരിഹാര കമ്മിഷൻ
കോട്ടയം : മൂന്നുതവണയും തെറ്റായ ഉത്പന്നം നൽകിയ ഓൺലൈൻ വ്യാപാരരംഗത്തെ പ്രമുഖ സ്ഥാപനമായ ഫ്ളിപ്പ്കാർട്ട് ഉപയോക്താവിന് 25000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മിഷൻ ഉത്തരവ്. പുതുപ്പള്ളി സ്വദേശി സി.ജി. സന്ദീപിന്റെ പരാതിയിലാണ് നടപടി. ഫിലിപ്സ് ട്രിമ്മർ ഓർഡർ ചെയ്ത സന്ദീപിന് വ്യത്യസ്തമായ ഉത്പന്നമാണ് ലഭിച്ചത്. ഇക്കാര്യം ഫ്ളിപ്കാർട്ടിനെ അറിയിക്കുകയും തുക റീഫണ്ട് ചെയ്യുന്നതിന് അപേക്ഷിക്കുകയും ചെയ്തു. അതേ ട്രിമ്മർ വീണ്ടും ഓർഡർ ചെയ്തു. തെറ്റായ ഉത്പന്നമാണ് വീണ്ടും വിതരണം ചെയ്യുന്നതെന്നു മനസ്സിലാക്കി സ്വീകരിക്കാതെ Read More…
റോഡ് സുരക്ഷാ വാരാചരണം
നെഹ്റു യുവകേന്ദ്ര കോട്ടയത്തിന്റെയും മേരാ യുവ ഭാരതിന്റെയും നേതൃത്വത്തിൽ കോട്ടയം ബസേലിയോസ് കോളേജ് എൻ.എസ്.എസ്. യൂണിറ്റിന്റെ സഹകരണത്തോടെ നടത്തിയ ജില്ലാതല റോഡ് സുരക്ഷാ വാരാചരണത്തിന്റെ ഉദ്ഘാടനം കോട്ടയം റീജണൽ ട്രാൻസ്പോർട്ട് ഓഫീസർ അജിത്കുമാർ നിർവഹിച്ചു. വിദ്യാർഥികൾ വാഹനയാത്രക്കാർക്കും പൊതുജനങ്ങൾക്കും ബോധവത്കരണം നടത്തി. ലഘുലേഖകളും വിതരണം ചെയ്തു. വരുംദിവസങ്ങളിലും ഇവർ ബോധവത്കരണം തുടരും. ബസേലിയോസ് കോളേജ് പ്രിൻസിപ്പാൾ പ്രൊഫ. ബിജു തോമസ് അധ്യക്ഷത വഹിച്ചു. ജില്ലാ യൂത്ത് ഓഫീസർ എച്ച്. സച്ചിൻ, കാരിത്താസ് ആശുപത്രി ട്രോമാകെയർ വിഭാഗം മേധാവി Read More…
ഇ നാട് യുവജന സഹകരണസംഘത്തിന്റെ പഠനഗവേഷണകേന്ദ്രം ഉദ്ഘാടനം ചെയ്തു
കോട്ടയം: സഹകരണസംഘങ്ങളുടെ മൂല്യവർധിത ഉൽപ്പന്നങ്ങൾ യൂറോപ്പിലേക്കും അമേരിക്കയിലേക്കും കയറ്റുമതി ആരംഭിച്ചതായി സഹകരണ-തുറമുഖം വകുപ്പുമന്ത്രി വി.എൻ. വാസവൻ. വെളിയന്നൂരിലെ ഇ നാട് യുവജനസഹകരണസംഘത്തിന്റെ പഠനഗവേഷണകേന്ദ്രം ഉദ്ഘാടനം ചെയ്തു കൊണ്ടു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഈ നാട് സഹകരണസംഘത്തിന്റെ ഉൽപന്നങ്ങൾ ഗുണനിലവാര പരിശോധന നടത്തി കയറ്റുമതി സാധ്യമാക്കുന്നതിനുള്ള നടപടികൾ സഹകരണവകുപ്പ് സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. സഹകരണ മേഖലയിൽ യുവാക്കളെ പ്രോത്സാഹിപ്പിക്കുന്നതിനായി യുവജനസഹകരണ സംഘങ്ങൾ ആരംഭിക്കാനെടുത്ത തീരുമാനം മികച്ചതായിരുന്നുവെന്നാണ് ഈ നാടിന്റെ വിജയം കാണിക്കുന്നത്. പുതിയ സഹകരണനിയമഭേദഗതിയിൽ യുവാക്കളെ നേതൃസ്ഥാനത്തേക്കു കൊണ്ടുവരുന്നതിനുള്ള നടപടികൾ Read More…