കോട്ടയം: മഴ, ശക്തമായ കാറ്റ് എന്നിവ തുടരുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ അങ്കണവാടികൾ, പ്രൊഫഷണൽ കോളജുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വ്യാഴാഴ്ച ( 2024 ജൂൺ 27) ജില്ലാ കളക്ടർ വി. വിഗ്നേശ്വരി അവധി പ്രഖ്യാപിച്ചു.
കോട്ടയം: മത വിദ്വേഷ പരാമർശ കേസിൽ റിമാന്റിൽ കഴിയുന്ന പിസി ജോർജ്ജിൻ്റെ ജാമ്യ ഹർജിയിൽ കോടതി ഉത്തരവ് നാളെ. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച പിസി ജോർജ് ഡോക്ടർമാരുടെ നിരീക്ഷണത്തിൽ തുടരുകയാണ്. ഇദ്ദേഹത്തിൻ്റെ ആരോഗ്യ സ്ഥിതി മോശമാണെന്നും ആൻജിയോഗ്രാം ഉൾപ്പെടെ ചെയ്യണമെന്നും ജാമ്യം അനുവദിക്കണമെന്നും അഭിഭാഷകൻ ഇന്ന് കോടതിയിൽ ആവശ്യപ്പെട്ടു. എന്നാൽ പ്രോസിക്യൂഷൻ ശക്തമായി ഇതിനെ എതിർത്തു. ജാമ്യ വ്യവസ്ഥകൾ പിസി ജോർജ് തുടർച്ചയായി ലംഘിക്കുന്നുവെന്ന് പ്രൊസിക്യൂഷൻ ചൂണ്ടിക്കാട്ടി. വിചാരണയിൽ കുറ്റം തെളിഞ്ഞാൽ ശിക്ഷിക്കാമെന്ന് പിസി Read More…
കോട്ടയം: തുടരെ എഫ്.ഐ.ആറുകൾ മാറ്റി മാറ്റി ജാമ്യം ലഭിക്കാത്ത വിധം കേസുമായി മുന്നോട്ടു കൊണ്ടു പോയി തുറങ്കലിൽ അടച്ച് ചത്തീസ്ഘഢിൽ ആതുര സേവകരായ കന്യാസ്ത്രീകൾക്കെതിരെ നടത്തുന്നത് വർഗ്ഗീയ ഭരണകൂട ഭീകരതയാണെന്ന് കേരള കോൺഗ്രസ് (എം) ജില്ലാ നേതൃയോഗം ആരോപിച്ചു. കന്യാസ്ത്രീകളെ വിട്ടയ്ക്കും വരെ പ്രക്ഷോഭം നടത്തുമെന്ന് ജില്ലാ പ്രസിഡണ്ട് പ്രൊഫ. ലോപ്പസ് മാത്യു പറഞ്ഞു. കന്യാസ്ത്രീകൾക്ക് ജാമ്യം നിഷേധിച്ചതിൽ പ്രതിഷേധിച്ച് കോട്ടയത്ത് നടത്തിയ പ്രതിഷേധയോഗവും പന്തം കൊളുത്തി പ്രകടനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചത്തീസ്ഘട്ടിലെ മുഖ്യപ്രതിപക്ഷമായ കോൺഗ്രസ് Read More…
കോട്ടയം: 2023-24 അധ്യയന വർഷം എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷയിൽ ഫുൾ എ പ്ലസ് വാങ്ങിയ ഹരിതകർമസേന അംഗങ്ങളുടെ മക്കളായ വിദ്യാർത്ഥികൾക്ക് ക്ലീൻ കേരള കമ്പനി അനുമോദനവും ക്യാഷ് അവാർഡും സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്തിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി ബിന്ദു ഉദ്ഘാടനവും ക്യാഷ് അവാർഡ് വിതരണവും നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്സ് അസോസിയേഷൻ സെക്രട്ടറി അജയൻ കെ മേനോൻ അധ്യക്ഷത വഹിച്ചു. ക്ലീൻ കേരള കമ്പനി മാനേജിങ്ങ് ഡയറക്ടർ സുരേഷ് കുമാർ, ഡെപ്യൂട്ടി ജില്ലാ Read More…