general

ആരോഗ്യ സെമിനാർ നടത്തി

മുരിക്കുംവയൽ ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ജീവിതശൈലി രോഗങ്ങളെ സംബന്ധിച്ച്ആരോഗ്യ ബോധവൽക്കരണ ക്ലാസ് നടത്തി. ക്യാൻസർ, സംബന്ധമായ രോഗങ്ങളും, മറ്റ് ജീവിതശൈലി രോഗങ്ങളെ കുറിച്ച് വിസിബ് ഹോംലി പ്രൈവറ്റ് ലിമിറ്റിഡിൻ്റെയും, പുഞ്ചവയൽ
സന്ധ്യാ ഡവലപ്പെമെൻ്റ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസ്
നടത്തി.

പി ടി എ വൈസ് പ്രസിഡൻ്റ് രാധാകൃഷ്ണൻ പി ബി അധ്യക്ഷത വഹിച്ചു. എസ് എം സി ചെയർമാൻ രാജേഷ് മലയിൽ ഉദ്ഘാടനം ചെയ്തു. ഹെൽത്ത് ട്രയിനർ അജേഷ് കുര്യൻ ക്ലാസ് നയിച്ചു.

ഹയർ സെക്കണ്ടറി പ്രിൻസിപ്പാൾ ഡോ: ഡി ജെ സതീഷ്, പ്രോഗ്രാം കോർഡിനേറ്റർ രമണി രാജ്, ഹയർ സെക്കണ്ടറി സിനിയർ അധ്യാപകൻ രാജേഷ് എം.പി, സുനിൽ കെ എസ് , ആൻ്റണി ജോസഫ്, സിന്ധു ഗോപി,സതി ജിജി, ശോഭന വിജയൻ എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *