പൂഞ്ഞാർ :മോഡൽ ലയൺസ് ക്ലബ് ഓഫ് പത്തനംതിട്ട എമിറേറ്റ്സിന്റെ നേതൃത്വത്തിൽ പൂഞ്ഞാർ സെന്റ്. ജോസഫ് യു. പി. സ്കൂളിൽ കുട്ടികൾക്കും രക്ഷകർത്താക്കൾക്കുമായി ഒരു ആരോഗ്യബോധവൽക്കരണസെമിനാർ സംഘടിപ്പിച്ചു.
ചടങ്ങിൽ അധ്യാപക പ്രതിനിധി ശ്രീമതി നൈജിമോൾ ജോസഫ് സ്വാഗതം ആശംസിച്ചു. സ്കൂൾ മാനേജർ വെരി.റവറന്റ്. ഫാദർ. തോമസ് പനയ്ക്കകുഴി അധ്യക്ഷപദവി അലങ്കരിക്കുകയും ഉദ്ഘാടനകർമ്മം നിർവഹിച്ചു സംസാരിക്കുകയും ചെയ്തു. സ്കൂൾ പ്രഥമ അധ്യാപിക സിസ്റ്റർ ജോവിറ്റ ഡി. എസ്. ടി. ആശംസ അർപ്പിച്ചു.
ലയൺസ് 318ജില്ലാ ചീഫ് കോർഡിനേറ്റർ സിബി പ്ലാത്തോട്ടം മുഖ്യ പ്രഭാഷണം നടത്തി. അധ്യാപകനായ ശ്രീ. മനോജ്, കുട്ടികൾക്ക് മുൻപിൽ ശബ്ദാനുകരണ കലയിലൂടെ ശ്രദ്ധയാകർഷിച്ചു. ജ്വൽസ് ഓഫ് പത്തനംതിട്ട ലിയോ ക്ലബ്ബ് കുട്ടികൾക്ക് വായനയിലൂടെ അറിവ് ലഭിക്കുന്നതിന് സ്കൂൾ ലീഡറിന് പത്രം നൽകി പത്രപ്രകാശനം നടത്തി.
തുടർന്ന് ഓൺലൈൻ ട്യൂട്ടറും യുട്യൂബറുമായ ശ്രീമതി. ഗ്രീഷ്മ സെബാസ്റ്റ്യൻ ആരോഗ്യബോധവൽക്കരണ സെമിനാർ നയിച്ചു. അധ്യാപക പ്രതിനിധി ശ്രീമതി. ബിന്നുമാത്യു കൃതജ്ഞത അർപ്പിച്ചു.