പാലാ: പാലാ സെൻ്റ്. തോമസ് കോളേജ് എൻഎസ്എസ് യൂണിറ്റും ജുവൽസ് ഓഫ് പത്തനംതിട്ട ലിയോ ക്ലബ്ബും സംയുക്തമായി പാലാ മരിയ സദൻ സന്ദർശനവും ന്യൂ ഇയർ ആഘോഷവും , ആരോഗ്യ ബോധവൽക്കരണ ക്ലാസും നിത്യോപയോഗ സാധനങ്ങളുടെ വിതരണവും ഇന്ന് നടത്തും.
പരിപാടിയുടെ ഉദ്ഘാടനം പാലാ മരിയ സദൻ ഡയറക്ടർ സന്തോഷ് ജോസഫിൻ്റെ അധ്യക്ഷതയിൽ പാലാ മുൻസിപ്പൽ ചെയർപേഴ്സൺ ദിയ ബിനു പുളിയ്ക്കകണ്ടം നിർവഹിക്കും. പാലാ സെൻ്റ് തോമസ് കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ.സിബി ജയിംസ് മുഖ്യപ്രഭാഷണം നടത്തും. ലയൺസ് ക്ലബ്ബ് ചീഫ് പ്രോജക്ട് കോ ഓർഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം വിഷയാവതരണം നടത്തും.
എൻ എസ് എസ് പ്രോഗ്രാം ഓഫീസർമാരായ ഡോ. സിസ്റ്റർ പ്രിൻസി ഫിലിപ്പും ഡോ. ആൻ്റോ മാത്യുവും ആശംസകൾ അർപ്പിക്കും. ഡോ. മിന്നു സിബി ആരോഗ്യ ബോധവൽക്കരണ ക്ലാസ് നടത്തും. വിവിധ കലാപരിപാടികൾ എൻഎസ്എസിന്റെയും മരിയാഭവന്റെയും നേതൃത്വത്തിൽ നാളെ നടക്കും.





