പനച്ചികപ്പാറ: വർഷങ്ങളോളം സ്കൂൾ കെട്ടിടം പൊളിച്ചിട്ട് കുട്ടികളെയും അധ്യാപകരെയും ദ്രോഹിച്ച ശേഷം പുതിയ കെട്ടിടം പണിതീർത്തിട്ട് മാസങ്ങളായി, കുട്ടികൾക്ക് തുറന്നു കൊടുത്ത് പ്രവർത്തനം ആരംഭിക്കാതെ ഇനിയും ദ്രോഹം തുടരുന്നത് ആരോടുള്ള പക തീർക്കാനാണെന്ന് എ ഐ എസ് എഫ് പൂഞ്ഞാർ മണ്ഡലം കമ്മിറ്റി ചോദിക്കുന്നു. 250ന് മേൽ കുട്ടികളും 125 വർഷങ്ങളുടെ പഴക്കവും പാരമ്പര്യവും ഉള്ള പൂഞ്ഞാർ പഞ്ചായത്തിലെ ഏക ലോവർ പ്രൈമറി സ്കൂളിന്റെ 125ആം വാർഷികം ആഘോഷിക്കാൻ പോകുന്നു എന്നറിയുന്നു എന്നാൽ അവിടുത്തെ കുട്ടികളും അധ്യാപകരും Read More…
നിലമ്പൂരിലെ ചരിത്ര വിജയത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കുറവിലങ്ങാട്ടെ യു ഡി എഫ് പ്രവർത്തകർ ആഹ്ളാദ പ്രകടനം നടത്തി. തുടർന്ന് ഗാന്ധി സ്ക്വയറിൽ നടന്ന യോഗത്തിൽ അഡ്വ. ടി ജോസഫ്, തോമസ് കണ്ണന്തറ, ബിജു മൂലംകുഴ, സനോജ് മിറ്റത്താനി, അൽഫോൻസ ജോസഫ്, ബേബി തൊണ്ടാംകുഴി, അനിൽ കാരക്കൽ, ജോയ്സ് അലക്സ്, ടെസ്സി സജീവ്, എം എം ജോസഫ്, ടോമി പൂവക്കോട്ട്, ടോമി ചിട്ടക്കോടം, അരുൺ ജോസഫ് എന്നിവർ പ്രസംഗിച്ചു.
അയർക്കുന്നം :പഞ്ചായത്തിലെ വിവിധ സ്കൂളുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് കേരള വിദ്യാർത്ഥി കോൺഗ്രസ് എം അയർക്കുന്നം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു. അയർക്കുന്നം ഗവൺമെന്റ് എൽ പി സ്കൂളിൽ അമൽ ചാമക്കാലയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വെച്ച് കോട്ടയം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് പുത്തൻ കാല പഠനോപകരണങ്ങൾ വിതരണം ചെയ്തു. യോഗത്തിൽ ജോസഫ് ചാമക്കാല, ജോസ് കൊറ്റം ജോസ് കുടകശെരി , റെനി വള്ളികുന്നേൽ , ജോൺ വരക്കുകാലയിൽ , വിൻസ് പേരാലിങ്കൽ, Read More…