kanjirappalli

മികച്ച വിദ്യാർഥികൾ നമ്മുടെ നാടിന്റെ അഭിമാനം : മന്ത്രി റോഷി അഗസ്റ്റിൻ

കാഞ്ഞിരപ്പള്ളി : മികച്ച വിദ്യാർത്ഥികൾ നമ്മുടെ നാടിന്റെ അഭിമാനമാണെന്നും, അവർ മികച്ച രാഷ്ട്രത്തെ പടുത്തുയർത്തുന്നതിൽ നിർണായക പങ്കുവഹിക്കുമെന്നും മന്ത്രി റോഷി അഗസ്റ്റിൻ. കുട്ടികളുടെ നല്ല ഭാവിയെ മുന്നിൽ കണ്ട് നടത്തുന്ന ഇത്തരം പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എയുടെ നേതൃത്വത്തിൽ ഫ്യൂച്ചർ സ്റ്റാർസ് എഡ്യൂക്കേഷൻ പ്രോജക്റ്റിന്റെ ആഭിമുഖ്യത്തിൽ പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ എല്ലാ വിദ്യാർത്ഥികൾക്കും എംഎൽഎ ഏർപ്പെടുത്തിയിരിക്കുന്ന പ്രതിഭാ പുരസ്കാരവും , 100% വിജയം നേടിയ സ്കൂളുകൾക്കുള്ള എക്സലൻസ് അവാർഡിന്റെയും വിതരണവും, പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്സ് കോളേജിന്റെ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങിൽ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അധ്യക്ഷത വഹിച്ചു. സമ്മേളനത്തിൽ ബ്ലോക്ക് പഞ്ചായത്ത്‌ മെമ്പർ അഡ്വ. സാജൻ കുന്നത്ത് സ്വാഗതം ആശംസിച്ചു.

കിൻഫ്ര ഫിലിം ആൻഡ് വീഡിയോ പാർക്ക് കോർപ്പറേഷൻ ചെയർമാൻ ജോർജുകുട്ടി ആഗസ്തി, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ അഡ്വ.ശുഭേഷ് സുധാകരൻ, പി.ആർ അനുപമ, ഫ്യൂച്ചർ സ്റ്റാർസ് ഡയറക്ടർ ഡോ. ആൻസി ജോസഫ് , കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ്,

വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ കെ. കെ ശശികുമാർ, രേഖ ദാസ്, ബിജോയ് മുണ്ടുപാലം, ശ്രീജ ഷൈൻ, ജിജി മോൾ സജി, ബിജി ജോർജ് കല്ലങ്ങാട്ട്, ഗീത നോബിൾ , ജോർജ് മാത്യു, എന്നിവർ അനുമോദന പ്രസംഗങ്ങൾ നടത്തി. നിയോജക മണ്ഡലത്തിലെ ഹൈസ്കൂൾ ഹയർസെക്കൻഡറി സ്കൂളുകളിലെ പ്രഥമാധ്യാപകർ,സ്കൂൾ പിടിഎ ഭാരവാഹികൾ, തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

നിയോജകമണ്ഡലത്തിലെ അമ്പതോളം സ്കൂളുകളിൽ നിന്നായി എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ എ പ്ലസ് നേടിയവർക്കും നിയോജക മണ്ഡലത്തിൽ നിന്ന് പുറത്തുനിന്നുള്ള സ്കൂളുകളിൽ പഠിച്ച് എ പ്ലസ് നേടിയ നിയോജക മണ്ഡലം പരിധിയിൽ താമസക്കാരുമായ 800 ഓളം വിദ്യാർത്ഥികൾക്കാണ് എംഎൽഎയുടെ പ്രതിഭാ പുരസ്കാരം സമ്മാനിച്ചത്. 100% വിജയം കൈവരിച്ച 50 സ്‌കൂളുകളാണ് എംഎൽഎ എക്സലൻസ് അവാർഡിന് അർഹരായത്.

Leave a Reply

Your email address will not be published. Required fields are marked *