മുണ്ടക്കയം: പറത്താനം വ്യാകുലമാതാ ദൈവാലയത്തിലെ നവദീപം സ്വയം സഹായ സംഘത്തിന്റെ ആഭിമുഖ്യത്തിൽ കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ആശുപത്രിയുടെ സഹകരണത്തോടെ 2025 മെയ് 18 ഞായറഴ്ച്ച രാവിലെ 08 മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ സ്പെഷ്യാലിറ്റി, സൂപ്പർ സ്പെഷ്യാലിറ്റി ചികിത്സാ വിഭാഗങ്ങൾ പങ്കെടുക്കുന്ന സൗജന്യ മെഗാ ക്യാമ്പിൽ പങ്കെടുക്കുവാൻ എത്തുന്നവർക്കായി മുണ്ടക്കയം, കൂട്ടിക്കൽ എന്നീ സ്ഥലങ്ങളിൽ നിന്നും രാവിലെ 8 മണി മുതൽ മുപ്പത് മിനിറ്റ് ഇടവേളയിൽ സൗജന്യ വാഹന സൗകര്യം ലഭ്യമാണ് എന്ന് ക്യാമ്പ് ഭാരവാഹികൾ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്കൾക്കായും ,മുൻകൂർ ബുക്കിംഗ് സേവനത്തിനായും വിളിക്കുക :O4828201300 ,8281262626