ഈരാറ്റുപേട്ട: മൂന്ന് വർഷമായി തെക്കേക്കര കേന്ദ്രമായി പ്രവർത്തിക്കുന്ന നേർവഴി ട്രസ്റ്റും ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റലും സംയുക്തമായി സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
നേർവഴി ട്രസ്റ്റ് പ്രസിഡണ്ട് നൗഷാദ് കല്ലുപുരയ്ക്കൽ അധ്യക്ഷത വഹിച്ച യോഗം മുനിസിപ്പൽ ചെയർപേഴ്സൺ സുഹുറ അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് സെക്രട്ടറി അൻവർ സാദത്ത് സ്വാഗതം ആശംസിച്ചു.
ആശംസകൾ അർപ്പിച്ചു കൊണ്ട് വി പി സുബൈർ മൗലവി സൺറൈസ് ക്ലസ്റ്റർ സി ഇ ഒ പ്രകാശ് ബാബു, മുനിസിപ്പൽ വൈസ് ചെയർമാൻ ആൻസർ പുള്ളോലിയിൽ, കൗൺസിലർ അനസ് പാറയിൽ, നേർവഴി ട്രസ്റ്റ് ഉപദേശസമിതി അംഗങ്ങളായ നൗഫൽ തമ്പി റാവുത്തർ കെ എംബഷീർ, വൈസ് പ്രസിഡണ്ട് അനസ് നാസർ, ട്രഷർ സാദിഖ് വലിയവീട്ടിൽ, ജോയിൻ്റ് സെക്രട്ടറി കെ എം ലത്തിഫ്എന്നിവർ സംസാരിച്ചു.