kanjirappalli

സൗജന്യ മുട്ട്, ഇടുപ്പ് മാറ്റിവെയ്ക്കൽ സർജറി നിർണ്ണയ ക്യാമ്പ് ഒരുക്കി കാഞ്ഞിരപ്പളളി മേരീക്വീൻസ് ആശുപത്രി

കാഞ്ഞിരപ്പള്ളി: കാൽമുട്ട്‌, ഇടുപ്പ്‌, സന്ധികൾ എന്നിവയിൽ വേദന അനുഭവിക്കുന്നവർക്ക് സൗജന്യ രോഗ / ശസ്ത്രക്രിയാ നിർണ്ണയ ക്യാമ്പ് ഒരുക്കി കാഞ്ഞിരപ്പള്ളി മേരീക്വീൻസ് മിഷൻ ഹോസ്‌പിറ്റൽ ജോയിൻ്റ് റീപ്ലേസ്മെന്റ് വിഭാഗം.

2024 മെയ് 23, 24, 25 തീയതികളിൽ രാവിലെ 9:00 മുതൽ വൈകിട്ട് 5:00 വരെ നടക്കുന്ന ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് ഡോക്ടർ കൺസൾട്ടേഷൻ, ഡിജിറ്റൽ എക്സ് റേ എന്നിവ സൗജന്യമായി ലഭ്യമാകും കൂടാതെ വിവിധ ലാബ് പരിശോധനകൾക്ക് 25% നിരക്കിളവ്. സർജറി ആവശ്യമെങ്കിൽ പ്രത്യേക നിരക്കിളവ് എന്നിവയും ലഭ്യമാകും.

ക്യാമ്പിന് ഓർത്തോപീഡിക്, ജോയിൻ്റ് റീപ്ലേസ്മെൻ്റ് & സ്പോർട്‌സ് ഇഞ്ചുറീസ് ‘വിഭാഗം സീനിയർ കൺസൽട്ടൻ്റ് ഡോ. ബ്ലെസ്സിൻ എസ് ചെറിയാൻ മേൽനോട്ടം വഹിക്കും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് മുൻകൂർ ബുക്കിംഗ് സൗകര്യം ലഭ്യമാണ്. ഫോൺ: +91 8281001025.

Leave a Reply

Your email address will not be published. Required fields are marked *