ഈരാറ്റുപേട്ട :മീനച്ചിൽ താലൂക്ക് ലീഗൽസ് സർവീസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കരുണ അഭയ കേന്ദ്രത്തിലെ അന്തേവാസികൾക്കായി സൗജന്യ ഹോമിയോ മെഡിക്കൽ ക്യാമ്പും ബോധവത്കരണ ക്ലാസും
നടത്തി.
നഗരസഭ ചെയർപേഴ്സൻ സുഹ്റ അബദുൽ ഖാദർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ചെയർമാൻ എൻ.എം. ഹാറൂൺ അധ്യക്ഷത വഹിച്ചു. പാല ഗവൺമെൻ്റ് ഹോമിയോ മെഡിക്കൽ ഓഫീസർ ഡോ. അശ്വതി നായർ ബോധവത്കരണ ക്ലാസ് നടത്തി.
അഡ്വ. തോമസ് ജോസഫ് നിയമ ബോധവത്കരണ ക്ലാസ് എടുത്തു. ലീഗൽ സർവീസ് പ്രതിനിധി വി.എം അബ്ദുള്ള ഖാൻ കരുണ മാനേജർ കെ.പി. ബഷീർ, കൗൺസിലർ എസ്.കെ നൗഫൽ എന്നിവർ സംസാരിച്ചു.