അരുവിത്തുറ: അരുവിത്തുറ ആർക്കേഡിലുള്ള മൈൻഡ് സൊലൂഷനിൽവച്ച് രോഗം, അസുഖം,അപകടം എന്നിവ കാരണമുണ്ടാകുന്ന പണം നഷ്ടത്തിൽ നിന്ന് സംരക്ഷണം എന്ന വിഷയത്തിൽ സൗജന്യ ബോധവൽക്കരണ ക്ലാസ് നാളെ (ഞായർ) 11 മുതൽ 1 മണി വരെ നടത്തുന്നു. Ph :9447525840, 9846181347.
അരുവിത്തുറ: സെപ്റ്റംബർ 18-ലോക മുള ദിനത്തിൽ സ്കൂൾ മുറ്റത്തുള്ള മുളയുടെ ചുവട്ടിൽ സമ്മേളിച്ച് അരുവിത്തുറ സെന്റ് മേരീസ് എൽ.പി സ്കൂളിലെ കൂട്ടുകാർ മുള വിശേഷങ്ങൾ പങ്കു വച്ചു. മുളഞ്ചോട്ടിലെ കുളിർമയും മുളയുടെ സവിശേഷതകളും കുരുന്നുകൾക്ക് വിസ്മയമായി. ഹെഡ്മിസ്ട്രസ് ശ്രീമതി ഡെയ്സി മാത്യു മുളദിന സന്ദേശം നല്കി. മുളദിന പ്രസംഗങ്ങളും മുളദിന ക്വിസുമെല്ലാംകുട്ടികൾക്ക് മുളയെക്കുറിച്ച് കൂടുതൽ ബോധ്യങ്ങൾ നല്കി.
അരുവിത്തുറ: അരുവിത്തുറ ആർക്കേഡിൽ പ്രവർത്തിക്കുന്ന മാർ സ്ലീവാ മെഡിസിറ്റി മെഡിക്കൽ സെന്ററിൽ ഡെർമറ്റോളജി വിഭാഗം കൺസൾട്ടന്റിന്റെ നേതൃത്വത്തിൽ കുട്ടികൾക്കും മുതിർന്നവർക്കുമായി സൗജന്യ ത്വക്ക് രോഗ പരിശോധന ക്യാമ്പ് ഏപ്രിൽ 12 വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 2 മുതൽ 5 വരെ നടത്തും. ശരീരത്തിലെ വിവിധ പാടുകൾ , മുഖക്കുരു, മുടികൊഴിച്ചിൽ, മറുകുകൾ, അരിമ്പാറ, അമിത രോമവളർച്ച മറ്റ് വിവിധ ചർമ്മ രോഗങ്ങൾ അനുബന്ധ പ്രശ്നങ്ങൾ എന്നിവ നേരിടുന്നവർക്ക് ക്യാമ്പിൽ പങ്കെടുക്കാം. ആദ്യം രജിസ്റ്റർ ചെയ്യുന്ന 40 പേർക്കാണ് അവസരം. Read More…
അരുവിത്തുറ: അരുവിത്തുറ സെന്റ് ജോർജ് ഫൊറോന പള്ളിയിൽ വിശുദ്ധവാര തിരുക്കർമ്മങ്ങൾ ഓശാന ഞായറാഴ്ച (മാർച്ച് 24) ആരംഭിക്കും. ഓശാന ഞായറാഴ്ച (24) രാവിലെ 5.30ന് വി. കുർബാന. 6.30ന്, ഓശാന തിരുക്കർമ്മങ്ങൾ, വി. കുർബാന, പ്രദക്ഷിണം. തുടർന്ന് 9.30നും 11.30നും 4നും വി. കുർബാന. 5.15ന് മലയിലേക്ക് ജപമാല പ്രദക്ഷിണം, കുരിശിന്റെ വഴി. രാത്രി 7ന് പള്ളിൽ വി. കുർബാന. 26 ചൊവാഴ്ച കിടപ്പു രോഗികൾക്ക് വീടുകളിൽ വി. കുർബാന നൽകൽ. 27ന് രാവിലെ 6മണി മുതൽ Read More…